മതസ്പർദ്ധ സൃഷ്ടിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയെടുത്ത് വാർത്താ വിതരണ മന്ത്രാലയം. 10 യൂട്യൂബ് ചാനലുകള്‍ക്കാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. ഈ ചാനലുകൾ വഴി പ്രചരിച്ച 45 വിഡിയോകളും നിരോധിച്ചു.
ഇന്റലിജൻസ് ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വേഗത്തിൽ നടപടി കൈക്കൊണ്ടത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് 8 യൂട്യൂബ് ചാനലുകളെ കേന്ദ്രസർക്കാർ ആഗസ്റ്റ് 18നും നിരോധിച്ചിരുന്നു. 2021ലെ ഐടി നിയമങ്ങൾ പ്രകാരമാണ് നടപടി.
English Summary: 10 YouTube channels blocked for spreading misinformation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.