സെക്രട്ടേറിയേറ്റ് അനക്സ് ബ്ലോക്കിന് സുരക്ഷയൊരുക്കുന്നതിനായി 100 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ ഉദ്ഘാടനം ചെയ്തു. രണ്ട് പ്രധാന കവാടങ്ങളിലുൾപ്പെടെ കെട്ടിടത്തിന്റെ മിക്ക ഭാഗങ്ങളും ക്യാമറ പരിധിയിൽ ഉൾപ്പെടും. അനക്സ് ബ്ലോക്കിലെ എല്ലാ ഓഫിസുകളുടെയും പുറംഭാഗത്തെ കാഴ്ചകൾ ക്യാമറ വഴി നിരീക്ഷിക്കാനാകും.
അകലത്തിലുള്ള കാഴ്ചകൾ പോലും വ്യക്തതയോടെ നിരീക്ഷിക്കാൻ സാധിക്കുന്ന രണ്ട് 30 x ക്യാമറകളും 22 ബുള്ളറ്റ് ക്യാമറകളും ഉൾപ്പെടെ 100 നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ആറ് മാസത്തെ സ്റ്റോറേജ് സംവിധാനം ലഭ്യമാണ്. 1.9 കോടി ചെലവിലാണ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. 24 മണിക്കൂറും നിരീക്ഷിക്കുന്നതിനും സംവിധാനമുണ്ട്.
English Summary: 100 CCTV cameras provided security for Secretariat Annex Block
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.