24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 8, 2024
October 30, 2024
October 1, 2024
September 25, 2024
September 6, 2024
September 6, 2024
August 16, 2024
July 11, 2024
July 1, 2024
July 1, 2024

ഉന്നത വിദ്യാഭ്യസ മേഖലയില്‍ 1000 കോടിയുടെ വികസനം സാധ്യമാക്കി: മന്ത്രി ആർ ബിന്ദു

Janayugom Webdesk
പാലക്കാട്
December 3, 2023 6:11 pm

നവകേരള നിർമാണത്തിൽ സർക്കാർ ജനങ്ങൾക്കൊപ്പമാണ് മുന്നോട്ട് പോകുന്നതെന്ന് ഉന്നത വിദ്യാഭ്യാസ — സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആർ. ബിന്ദു. ചിറ്റൂർ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ചിറ്റൂർ നിയോജക മണ്ഡലം നവകേരള സദസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തിൽ ദയനീയ ജീവിതം നയിക്കുന്നവർക്കാണ് സർക്കാർ ആദ്യം പിന്തുണ നൽകുന്നത്. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസന പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്നും എല്ലാവർക്കും ഭൂമി, എല്ലാവർക്കും വീട്, എല്ലാവർക്കും വിദ്യാഭ്യാസം, എല്ലാവർക്കും തൊഴിൽ, എല്ലാവർക്കും ആരോഗ്യം എന്ന കാഴ്ച്ചപ്പാടോടു കൂടിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.

അതിദാരിദ്ര്യ നിർമ്മാർജ്ജനം സർക്കാരിന്റെ പരിഗണനയാണെന്നും അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടവർക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകി 2025 നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ പ്രഖ്യാപിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ എന്ന ലക്ഷ്യത്തോടെ പട്ടയമിഷൻ നടപ്പിലാക്കി. ഇതിലൂടെ സംസ്ഥാനത്തെ 1.25 ലക്ഷം പേർക്ക് പട്ടയം വിതരണം ചെയ്തു. ലൈഫ് മിഷനിലൂടെ മൂന്നര ലക്ഷം കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകാനായി. ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും വീട് നിർമ്മിച്ച് നൽകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 62 ലക്ഷം പേർക്ക് പെൻഷൻ വിതരണം ചെയ്യുന്നുണ്ട്. ഇതിൽ 74 ശതമാനം പേർ വയോജനങ്ങളാണെന്നും വയോജനങ്ങൾ ഏറ്റവും സന്തോഷത്തോടെ ജീവിക്കുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച പൊതുജനാരോഗ്യ സംവിധാനം കേരളത്തിലാണ്. ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ, മരുന്നുകൾ, അത്യാധുനിക ഉപകരണങ്ങൾ, കെട്ടിടങ്ങൾ സർക്കാർ ഉറപ്പാക്കി.

കാലത്തിനൊത്ത തരത്തിലുള്ള വികസന പദ്ധതികൾ ആവിഷ്കരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നൽകിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. കിഫ്ബിയിലൂടെ 1000 കോടി രൂപയിൽ വിവിധ സർവകലാശാലകളിലും കോളെജുകളിൽ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കിയെന്നും മന്ത്രി പറഞ്ഞു. സ്റ്റാർട്ട് അപ്പ് മിഷനിലൂടെ സംഭകത്വ താത്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇതിന്റെ ഫലമായി കൂടുതൽ പേർക്ക് തൊഴിൽ ലഭിക്കുന്ന സ്ഥിതി ഉണ്ടായെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: 1000 crore devel­op­ment made pos­si­ble in high­er edu­ca­tion sec­tor: Min­is­ter R Bindu
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.