19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 5, 2024
December 4, 2024

11 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; മുൻ പ്രധാനാധ്യാപകന് 10 വർഷം തടവ്

Janayugom Webdesk
ഭുവനേശ്വര്‍
April 6, 2023 5:05 pm

പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്കൂള്‍ മുന്‍ പ്രധാനാധ്യാപകന് പോക്സോ കേസില്‍ പത്ത് വര്‍ഷം കഠിന തടവും 47,000 രൂപ പിഴയും കോടതി വിധിച്ചു. ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിലാണ് സംഭവം. 2015ൽ 11 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് കോടതി വിധി. ലെഫ്രിപ്പാറ ബ്ലോക്കിലെ സ്കൂള്‍ മുന്‍ പ്രധാനാധ്യാപകനായിരുന്ന 62കാരന് അഡീഷണൽ ജില്ലാ ജഡ്ജി മഹേന്ദ്രകുമാർ സൂത്രധാരാണ് ശിക്ഷ വിധിച്ചത്. കേസില്‍ പിഴത്തുക അടച്ചില്ലെങ്കില്‍ ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം. ഇയാള്‍ പെൺകുട്ടികളെ പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. 2016 ജൂൺ 14 ന് അറസ്റ്റിലായ പ്രതി അന്നുമുതൽ ജയിലില്‍ കഴിയുകയാണ്. 

Eng­lish Summary;11 girls were sex­u­al­ly assault­ed; For­mer head teacher gets 10 years in prison in POCSO case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.