
യുപിയിൽ തുടർച്ചയായ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി മാസം തികയാതെ പ്രസവിച്ച കുഞ്ഞ് ഉടൻ മരിച്ചുവെന്ന് പോലീസ്. ഏഴാം മാസം ജനിച്ച കുട്ടി പ്രസവം കഴിഞ്ഞ് അരമണിക്കൂറിനുള്ളിൽ മരണപ്പെടുകയായിരുന്നു. രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ റാഷിദ് എന്നയാളാണ് പ്രതി. ഇയാൾ പെൺകുട്ടിയെ തുടർച്ചയായി ബലാത്സംഗം ചെയ്യുകയും ലൈംഗികബന്ധം തുടരാൻ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ ഡിഎന്‍എ ശേഖരിച്ചിട്ടുണ്ട്. പഴം നൽകാമെന്ന് പറഞ്ഞ് റാഷിദ് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പെൺകുട്ടിയുടെ മൂത്ത സഹോദരൻ പറഞ്ഞു. ഇത് പുറത്തുപറഞ്ഞാൽ കുടുംബത്തെ മുഴുവൻ കൊലപ്പെടുത്തുമെന്ന് റാഷിദ് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ബലാത്സംഘം ചെയ്യുന്ന വീഡിയോയും ഇയാൾ പകർത്തിയിരുന്നു.
വ്യാഴാഴ്ച കുട്ടിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞ് ഗർഭിണിയാണെന്ന് വീട്ടുകാർ കണ്ടെത്തിയത്. ആശുപത്രിയിൽ കുട്ടിയെ അൾട്രാ സൌണ്ട് സ്കാനിംഗിന് വിധേയയാക്കിയിരുന്നു. അതിലൂടെ കുട്ടി 7 മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. പിന്നാലെ കുട്ടിയെ ജില്ലാ വനിതാ ആശുപത്രിയിലെത്തിച്ചതും കുട്ടി പ്രസവിക്കുകയായിരുന്നു. ഉടന്‍ കുഞ്ഞ് മരിക്കുകയായിരുന്നു.രക്തസ്രാവവും പ്രായക്കുറവും കാരണം പെൺകുട്ടിയുടെ നില ഗുരുതരമായിരുന്നു. ഇപ്പോൾ കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.