21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 11, 2024
September 8, 2024
August 4, 2024
March 21, 2024
March 8, 2024
February 5, 2024
January 9, 2024
November 17, 2023
November 12, 2023
September 2, 2023

ലൈഫ് പദ്ധതിക്ക് 1132 കോടി: 2025 മാർച്ചിൽ 5 ലക്ഷം വീടുകൾ പൂർത്തിയാക്കും

Janayugom Webdesk
തിരുവനന്തപുരം
February 5, 2024 11:11 am

ലൈഫ് പദ്ധതിയിൽ 2025 മാർച്ചിൽ 5 ലക്ഷം വീടുകൾ പൂർത്തിയാക്കുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. ലൈഫ് പദ്ധതിക്കായി 1132 കോടി അനുവദിച്ചു. പദ്ധതിക്കായി ഇതുവരെ 17,000 കോടി രൂപ ചിലവായി. ഇനി 10000 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾ കൂടി നടത്തുമെന്നും മന്ത്രി പറഞ്ഞു.

ലൈഫ് ഭവന പദ്ധതിയിൽ കേന്ദ്ര ബ്രാൻഡിങ് അനുവദിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ലൈഫ് പദ്ധതിയിലൂടെ വീടു വയ്ക്കുന്നവരുടെ വ്യക്തിത്വം തകർക്കുന്ന രീതിയിൽ ബ്രാൻഡിങ്ങിലേക്കു പോകാൻ സർക്കാർ തയാറാകില്ല. കേന്ദ്രത്തിന്റെ ലോഗോയില്ലെങ്കിൽ ധനസഹായം ഇല്ലെന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. ഈ പണം സംസ്ഥാനം ചെലവാക്കുമെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: 1132 crore for LIFE scheme
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.