24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 22, 2024
November 27, 2024
October 30, 2024
October 30, 2024
October 29, 2024
October 2, 2024
August 30, 2024
August 19, 2024
August 19, 2024
August 7, 2024

ബാങ്കുകളുടെ നഷ്ടം 12 ലക്ഷം കോടി: സ്ഥിരീകരിച്ച് കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
June 18, 2023 11:25 pm

നരേന്ദ്ര മോഡിയുടെ ഭരണകാലത്ത് ബാങ്കുകള്‍ക്ക് 12,09,606 കോടി രൂപ നഷ്ടമായെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. വായ്പാ തട്ടിപ്പുകളിലൂടെയും കിട്ടാക്കടമായും 12 ലക്ഷം കോടി രൂപ അപ്രത്യക്ഷമായെന്ന് നേരത്തേ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് നിഷേധിച്ച സര്‍ക്കാര്‍ നിലപാട് തിരുത്തി. ധനമന്ത്രാലയത്തിൽ നിന്നുള്ള കത്തിലാണ് ബാങ്കുകളുടെ നഷ്ടം രേഖാമൂലം ശരിവച്ചിരിക്കുന്നത്. 2013–14 മുതൽ 2022 ഡിസംബർ 31 വരെയുള്ള ഓരോ വർഷവും പൊതു, സ്വകാര്യ, വിദേശ ബാങ്കുകൾക്കുണ്ടായ നഷ്ടത്തിന്റെ കൃത്യമായ കണക്കുകള്‍ ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കരാദിന്റെ കത്തിലുള്ളതായി ‘ദ വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ ബാങ്കുകളെ കബളിപ്പിച്ചവരെ ശിക്ഷിക്കാൻ എന്ത് നടപടി സ്വീകരിച്ചു എന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മുമ്പ് റിസർവ് ബാങ്കിന്റെ(ആർബിഐ) ഒരു വിചിത്ര സര്‍ക്കുലര്‍ പുറത്തുവന്നു. 

കുടിശിക വരുത്തിയവര്‍ക്ക് ഇളവുകള്‍ അനുവദിക്കുന്നതിന് ബാങ്കുകളെ സമീപിക്കണമെന്ന നിര്‍ദേശം ജൂണ്‍ എട്ടിനാണ് പുറപ്പെടുവിച്ചത്. മനഃപൂർവം കുടിശിക വരുത്തുന്നവരെയും തട്ടിപ്പുകാരെയും കരിമ്പട്ടികയിൽ പെടുത്താനും ശിക്ഷിക്കാനുമാണ് ആർബിഐ ബാങ്കുകൾക്ക് നേരത്തേ നിർദേശങ്ങൾ നൽകിയിരുന്നത്. തിരിച്ചടയ്ക്കാനുള്ള കഴിവുണ്ടായിട്ടും തിരിച്ചടയ്ക്കാത്തവര്‍, ഫണ്ട് മറ്റ് ആവശ്യങ്ങൾക്ക് വകമാറ്റിയവര്‍, ഈട് നല്‍കിയ സ്ഥിര‑ജംഗമ ആസ്തികൾ കെെമാറ്റം ചെയ്തവര്‍ എന്നിവരാണ് മനഃപൂര്‍വം അടയ്ക്കാത്തവരുടെ പട്ടികയില്‍പ്പെടുന്നത്.

ഒരു ഘട്ടത്തിൽ നരേന്ദ്ര മോഡിയുമായി വളരെ അടുപ്പമുള്ളവരായിരുന്ന നീരവ് മോഡി, മെഹുൽ ചോക്‌സി, നിഷാന്ത് മോഡി, ആമി മോഡി എന്നിവരടങ്ങിയ ഗുജറാത്തിൽ നിന്നുള്ള തട്ടിപ്പുകാർ 11,400 കോടി രൂപയാണ് കൊള്ളയടിച്ചത്. ഈ തുക ഇപ്പോൾ 16,000 കോടിയില്‍ കൂടുതലായി ഉയർന്നിരിക്കണം. പ്രധാനമന്ത്രിയുമായി അടുപ്പമുള്ള ജതിൻ മേത്ത, 2014ൽ തന്റെ വിൻസം ഡയമണ്ട്സിന്റെ പേരില്‍ ഏകദേശം 7,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് വെളിപ്പെട്ടതോടെ കുടുംബത്തോടൊപ്പം വിദേശത്തേക്ക് കടന്നു. ഗുജറാത്ത് ആസ്ഥാനമായുള്ള സ്റ്റെർലിങ് ബയോടെക് ലിമിറ്റഡ് എന്ന ഫാർമ കമ്പനി തട്ടിയെടുത്തത് 8,100 കോടി രൂപയാണ്. 

Eng­lish Summary:12 lakh crore loss for banks: Cen­ter confirms

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.