8 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 5, 2025
April 4, 2025
April 3, 2025
March 27, 2025
March 22, 2025
March 10, 2025
March 7, 2025
March 7, 2025
March 5, 2025
February 21, 2025

ബിഹാറിൽ ബോട്ടു മുങ്ങി കാണാതായ 12 കുട്ടികളും മരിച്ചു

Janayugom Webdesk
പട്ന
September 15, 2023 3:14 pm

ബിഹാറിലെ മുസഫർപൂരിൽ ബോട്ടു മുങ്ങി കാണാതായ 12 കുട്ടികളും മരിച്ചു. ബാഗമതി നദിയിലാണ് ബോട്ട് മുങ്ങിയത്. മുഴുവൻ കുട്ടികളുടേയും മൃതദേഹം പുറത്തെടുത്തുവെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്.

ബോട്ടിൽ ഉണ്ടായിരുന്ന 20ഓളം പേരെ വ്യാഴാഴ്ച തന്നെ രക്ഷപ്പെടുത്തിയിരുന്നു. ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനകൾ രക്ഷാപ്രവർത്തനത്തിനായി എത്തിയിരുന്നു. സ്കൂളിലേക്കുള്ള യാത്രക്കിടെയാണ് വിദ്യാർഥികളുമായി പോയ ബോട്ട് മുങ്ങി അപകടമുണ്ടായത്.

കാമിന കുമാരി, സുസ്മിത കുമാരി, ബേബി കുമാരി, സാസ്ഡ ബാനോ, ഗാനിത ദേവി, അസ്മാത്, റിതേഷ് കുമാർ, ശിവജു ചൗപാൽ, സാസുൾ, വസീം, മിന്റു എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. അപകടത്തിൽ വിശദമായ അന്വേഷണമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Eng­lish sum­ma­ry; 12 miss­ing chil­dren die in Bihar boat sinking

you may also like this video;

YouTube video player

TOP NEWS

April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.