27 December 2025, Saturday

Related news

December 26, 2025
December 21, 2025
December 19, 2025
December 14, 2025
December 9, 2025
December 8, 2025
December 1, 2025
November 28, 2025
November 25, 2025
November 22, 2025

മണിപ്പൂരിന്റെ മക്കള്‍ കേരളത്തിൽ പഠിക്കും

Janayugom Webdesk
തിരുവനന്തപുരം
October 28, 2023 9:39 pm

മണിപ്പൂരിൽ നിന്നുള്ള 12 വിദ്യാർത്ഥികൾക്ക് കേരളത്തിൽ പഠിക്കാൻ അവസരം ഒരുങ്ങി. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം തൊഴിലും നൈപുണ്യവും വകുപ്പാണ് മണിപ്പൂരിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാൻ അവസരം ഒരുക്കിയത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

മണിപ്പൂരിലെ നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഇരിഞ്ഞാലക്കുട സെന്റ് സേവിയേഴ്സ് ഐടിഐയിലാണ് 2023–24 വർഷത്തിൽ തന്നെ ഇവർക്ക് പ്രവേശനം നൽകുന്നത്. ഈ 12 വിദ്യാർത്ഥികളെ ജാലകം പോർട്ടലിൽ ഉൾപ്പെടുത്തുന്നതിനും അവരുടെ പ്രവേശന നടപടി പൂർത്തിയാക്കുന്നതിനും ട്രെയിനിങ് ഡയറക്ടർക്ക് പ്രത്യേക അനുമതി നൽകി. മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഇലക്ട്രീഷ്യൻ ട്രേഡുകളിലാണ് പ്രവേശനം നൽകുന്നത്.

Eng­lish Sum­ma­ry: 12 stu­dents from Manipur will study in Kerala
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.