
ബെന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കില്‍ സഫാരിക്കിടെ പുലിയുടെ ആക്രമണം. വാഹനത്തിലേക്ക് ചാടിക്കയറിയ പുലി വാഹനത്തിനുള്ളില്‍ ഇരിക്കുകയായിരുന്നു. 12കാരനെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കൈയിലാണ് പരിക്കേറ്റിരിക്കുന്നത്.സഫാരിക്ക് ഉപയോഗിക്കുന്ന വാഹനത്തിലേക്ക് ചാടിക്കയറിയ പുലി, സൈഡ് സീറ്റിലിരിക്കുന്ന കുട്ടിയുടെ കൈയിലാണ് മാന്തിയത്. കുട്ടിക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ കുട്ടിക്ക് പ്രാഥമിക ചികിത്സ ഉറപ്പാക്കി.
ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. നാഷണല്‍ പാര്‍ക്കില്‍ സഫാരിക്കായി പോയ വാഹനം സാധാരണയായി മൃഗങ്ങളെ കാണുന്ന ഭാഗത്ത് എത്തിയപ്പോള്‍ വേഗത കുറച്ചു. ഈ സമയം റോഡിലേക്ക് കയറിയ പുലി വാഹനത്തിലേക്ക് ചാടിക്കയറുകയും ജനലിലൂടെ കുട്ടിയെ മാന്തുകയുമായിരുന്നു . സഫാരിക്ക് ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ ജനലില്‍ സുരക്ഷയ്ക്കായി നല്‍കിയിട്ടുള്ള നെറ്റ് ഇളകിയ നിലയിലായിരുന്നു .
ഉടന്‍ തന്നെ സഫാരി ജീപ്പ് മുന്നിലേക്ക് എടുത്തെങ്കിലും പുലിയും പിന്നാലെ ഓടുകയായിരുന്നു. സാധാരണ നിലയില്‍ സഫാരി വാഹനങ്ങള്‍ക്ക് മുകളില്‍ വരെ ചില മൃഗങ്ങള്‍ കയറാറുള്ളതാണ്. എന്നാല്‍, സേഫ്റ്റി നെറ്റ് ഇളകിയിരുന്നതിനാലാണ് പുലിക്ക് വാഹനത്തിനുള്ളില്‍ ഇരുന്നയാളെ ആക്രമിക്കാനായത്. പുലി ആക്രമിച്ച വാഹനത്തിന് പിന്നിലെ വാഹനത്തിലുണ്ടായിരുന്ന ആളുകളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.