ശാസ്താംകോട്ടയില്‍ 12 വയസുകാരി വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇടവനശേരി മുകളുംപുറത്ത് മനോജ്-ശ്രീലത ദമ്പതികളുടെ മകള്‍ മഞ്ജരിയാണ് മരിച്ചത്. കുട്ടികള്‍ക്കൊപ്പം ഇന്നലെ വൈകിട്ട് കളിക്കുന്നതിനിടെയാണ് അയല്‍വീട്ടിലെ കെഎസ്ഇബി മീറ്ററില്‍ ഘടിപ്പിച്ചിരുന്ന എര്‍ത്ത് കമ്പിയില്‍ നിന്ന് ഷോക്കേറ്റത്. ഇന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. പതാരം യുപിഎസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മഞ്ജരി. മാളവികയാണ് സഹാദരി.
English Summary:12-year-old dies at Sasthamcotta
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.