25 November 2024, Monday
KSFE Galaxy Chits Banner 2

എക്സൈസ് വകുപ്പിന് 1200 ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകള്‍ കൂടി

ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
July 6, 2023 11:32 pm

മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം ശക്തമാക്കാന്‍ എക്സൈസ് വകുപ്പിന് 1200 ഡ്രഗ്സ് ഡിറ്റക്ഷന്‍ കിറ്റുകള്‍ കൂടി നല്‍കുന്നു. സംസ്ഥാനത്ത് മയക്കുമരുന്നുകളുടെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആവശ്യമായ എണ്ണം ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകള്‍ ലഭ്യമല്ലാത്തതിനാല്‍, സംശയിക്കപ്പെടുന്ന വ്യക്തി മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യമുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. കൂടുതല്‍ ഡിറ്റക്ഷന്‍ കിറ്റുകള്‍ അനുവദിക്കണമെന്ന് എക്സൈസ് കമ്മിഷണര്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വകുപ്പ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. 

1200 ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകള്‍ പുതുതായി അനുവദിക്കാനാണ് നിര്‍ദേശം. ഒരു കിറ്റിന് 500 രൂപ നിരക്കില്‍ ആറ് ലക്ഷം രൂപ ഇതിനായി അനുവദിച്ചു. കഴിഞ്ഞ വര്‍ഷം 1250 ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകള്‍ എക്സൈസ് വകുപ്പ് പുതുതായി ലഭ്യമാക്കിയിരുന്നു. ഇവയുപയോഗിച്ച് നിരവധി മയക്കുമരുന്ന് കേസുകള്‍ കണ്ടെത്താന്‍ സാധിച്ചുവെന്നാണ് എക്സൈസ് വകുപ്പ് വിലയിരുത്തിയത്.
ഓരോ വര്‍ഷവും കുറഞ്ഞത് 10,000 പരിശോധനാ കിറ്റുകളെങ്കിലും ആവശ്യമാണെന്നാണ് എക്സൈസ് കമ്മിഷണര്‍ ചൂണ്ടിക്കാട്ടുന്നത്. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയിക്കപ്പെടുന്ന വ്യക്തി, ഏത് തരം മയക്കുമരുന്നാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് കണ്ടെത്താനാണ് ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റ് ഉപയോഗിക്കുന്നത്. 

Eng­lish Sum­ma­ry: 1200 more drug detec­tion kits for excise department

You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.