14 November 2024, Thursday
KSFE Galaxy Chits Banner 2

2021ല്‍ 126 കടുവകള്‍ക്ക് ജീവന്‍ നഷ്ടമായി; എൻടിസിഎ റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡൽഹി
December 30, 2021 10:05 pm

രാജ്യത്ത് ഈ വർഷം മാത്രം 126 കടുവകൾക്ക് ജീവന്‍ നഷ്ടപ്പെട്ടതായി നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ (എൻടിസിഎ) റിപ്പോർട്ട്. കടുവകളുടെ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. എൻടിസിഎയുടെ കണക്കുകള്‍ പ്രകാരം മധ്യപ്രദേശിലാണ് ഏറ്റവും പുതിയ മരണം രേഖപ്പെടുത്തിയത്. 2016 ല്‍ 121 കടുവകള്‍ ചത്തിരുന്നു. ലോകത്ത് കടുവകളില്‍ 75 ശതമാനവും ഇന്ത്യയിൽ നിന്നാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

മുഖ്യമായും സ്വാഭാവിക കാരണങ്ങളാലാണ് കടുവകള്‍ ചത്തൊടുങ്ങുന്നതെന്ന് എൻടിസിഎയുടെ റിപ്പോര്‍ട്ട്. വേട്ടക്കാർക്കും മനുഷ്യ‑മൃഗ സംഘർഷത്തിനും ഇരകളായും കടുവകള്‍ കൊല്ലപ്പെടുന്നു. 130 കോടിയിലേറെ ജനങ്ങളുള്ള രാജ്യത്ത് സമീപ ദശകങ്ങളിൽ കടുവകളുടെ ആവാസകേന്ദ്രങ്ങളിൽ മനുഷ്യരുടെ കടന്നുകയറ്റം വർധിച്ചിട്ടുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം 2014 നും 2019 നും ഇടയിൽ കടുവയുടെ ആക്രമണത്തിൽ 225 പേർ കൊല്ലപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ENGLISH SUMMARY:126 tigers lose their lives in 2021; NTCA Report
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.