വിദേശത്ത് 13 ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നിലവില്‍ പഠിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദേശത്തുള്ള ഇന്ത്യന്‍വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സംബന്ധിച്ച് രാജ്യസഭയിലുന്നയിച്ച ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങ് എഴുതിനല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ജര്‍മ്മനി, ഫ്രാന്‍സ്, സിംഗപ്പൂര്‍, റഷ്യ, ഇസ്രയേല്‍, ഉക്രെയ്ന്‍ തുടങ്ങി 108 രാജ്യങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു. 13,35,878 വിദ്യാര്‍ത്ഥികളാണ് നിലവില്‍ വിദേശത്ത് പഠനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 13,18,955 ആയിരുന്നു. 2022ല്‍ 9,07,404 വിദ്യാര്‍ത്ഥികളും.
നിലവില്‍ കാനഡയിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതലുള്ളത്, 4,27,000. യുഎസ്- 3,37,630, ചൈന- 8,540, ഗ്രീസ് — എട്ട്, പാകിസ്ഥാന്‍ — 14, ഉക്രെയ്ന്‍-2,540 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്കുകള്‍.
വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളുമായി എംബസി വഴി നിരന്തരം ബന്ധപ്പെടുകയും രാജ്യങ്ങളിലെ സുരക്ഷാ പ്രശ്നങ്ങള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യാറുണ്ടെന്ന് മന്ത്രി പറഞ്ഞു. ഗ്ലോബല്‍ റിഷ്ട പോര്‍ട്ടലില്‍ സ്വയം രജിസ്റ്റര്‍ ചെയ്യുന്ന വിവരങ്ങളാണ് സര്‍ക്കാര്‍ ശേഖരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് ലോകം മുഴുവന്‍ സഞ്ചരിക്കാനുള്ള അവസരമൊരുക്കുന്നതിന് വിസരഹിത യാത്രയ്ക്കും വിസ ഓണ്‍ അറൈവലിനുമായി കൂടുതല്‍ രാജ്യങ്ങളുമായി ധാരണയെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
English Summary: 13 lakh Indian students abroad; Most in Canada
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.