23 January 2026, Friday

Related news

January 23, 2026
January 19, 2026
January 10, 2026
January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025

വയനാട്ടില്‍ എട്ടാം ക്ലാസുകാരിയെ അമ്മയുടെ സഹോദരന്‍ പീഡിപ്പിച്ചു

Janayugom Webdesk
കല്പറ്റ
September 28, 2023 8:44 pm

വയനാട് അമ്പലവയലില്‍ എട്ടാം ക്ലാസുകാരിയെ അമ്മയുടെ സഹോദരന്‍ പീഡിപ്പിച്ചു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്. സംഭവത്തില്‍ അമ്പലവയല്‍ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.

കൗണ്‍സിലര്‍ പ്രധാന അധ്യാപകനെ അറിയിക്കുകയും തുടര്‍ന്ന് അധ്യാപകന്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തിന് പിന്നാലെ പ്രതി ഒളിവില്‍പോയി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: 13 year old girl raped by rel­a­tive in wayanad
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.