അന്തേവാസിയായ പതിമൂന്നുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസ്സിൽ കൊറ്റനെല്ലൂർ ബ്രഹ്മാനന്ദാലയം ആശ്രമത്തിലെ ആശ്രമാധിപന്‍ സ്വാമി നാരായണധർമ്മതനെ (55) ഏഴ് വർഷം കഠിനതടവും പതിമൂന്ന് വർഷം വെറും തടവും തൊണ്ണൂറായിരം രൂപ പിഴയും ശിക്ഷ ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി വിധിച്ചു.
2018 മെയ് മാസം മുതൽ ജൂൺ എഴ് വരെയുള്ള കാലയളവിനുള്ളിൽ അന്തേവാസിയായ ബാലനെ ആശ്രമത്തിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തി പീഢിപ്പിച്ചുവെന്ന് ആരോപിച്ച് ആളൂർ പൊലീസ് ചാർജ്ജ് ചെയ്ത കേസ്സിലാണ് കോടതി ശിക്ഷിച്ചത്. ആളൂർ പോലീസ് സബ്ബ് ഇൻസ്പെക്‌ടർ ആയിരുന്ന വി വി വിമൽ രജിസ്റ്റർ ചെയ്‌ത കേസ്സിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. പ്രതിയെ തൃശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു. പിഴ സംഖ്യ കുട്ടിയ്ക്ക് നഷ്ടപരിഹാരമായി നൽകുവാനും ഉത്തരവിലുണ്ട്.
English Summary: 13-year-old molested; Ashram head gets 20 years in prison
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.