9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 6, 2025
January 5, 2025
January 1, 2025
December 28, 2024
December 6, 2024
December 2, 2024
November 27, 2024
October 28, 2024

എട്ട് വര്‍ഷത്തിനിടെ 14 തവണ നിര്‍ബന്ധിത അബോര്‍ഷനുകള്‍: ഒടുവില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

Janayugom Webdesk
July 15, 2022 5:49 pm

പങ്കാളിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് 14 തവണ ഗര്‍ഭച്ഛിദ്രം നടത്തിയ യുവതി ആത്മഹത്യ ചെയ്തു. ഡല്‍‍ഹിയിലെ ജെയ്ത്പൂര്‍ സ്വദേശിനിയാണ് ആത്മഹത്യ ചെയ്തത്. എട്ട് വര്‍ഷങ്ങള്‍ക്കിടെയാണ് ഇത്രയധികം അബോര്‍ഷനുകള്‍ക്ക് ഇവര്‍ വിധേയയാതെന്ന് പൊലീസ് പറഞ്ഞു. ജയ്ത്പൂരിലെ വസതിയിലാണ് യുവതിയുടെ മൃതദേഹം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്ത മുറിയില്‍ നിന്നും ഒരു ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ ഗൗതം കുമാര്‍ എന്ന ഇവരുടെ പങ്കാളിയെ അറസ്റ്റ് ചെയ്തതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഇയാളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് യുവതി അബോര്‍ഷന് വിധേയായത്. ബലാത്സംഗം, ആത്മഹത്യാ പ്രേരണ, നിർബന്ധിത ഗർഭച്ഛിദ്രം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതി ഒളിവിലാണെന്നാണ് സൂചന.

Eng­lish Sum­ma­ry: 14-abor­tions-aith-in-eight-months woman com­mit­ted suicide

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.