10 December 2025, Wednesday

Related news

July 14, 2025
June 21, 2025
June 6, 2025
May 22, 2025
May 21, 2025
May 20, 2025
December 22, 2024
December 6, 2024
October 5, 2024
August 22, 2024

ഭാര്യയേയും, മക്കളേയും ഉപേക്ഷിച്ച് വിവാഹ വാഗ്ദാനം നല്‍കി 14കാരിയെ പീഡിപ്പിച്ചയാള്‍ക്ക് 48വര്‍ഷം കഠിനതടവും,1.8ലക്ഷം രൂപ പിഴയും

Janayugom Webdesk
തിരുവനന്തപുരം
June 27, 2023 11:01 am

ഭാര്യയേയും, കുട്ടികളേയും ഉപേക്ഷിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കട്ടിയെ പ്രലോഭിച്ചും, വിവാഹവാഗ്ദാനം നല്‍കിയും പീഡിപ്പിച്ചയാള്‍ക്ക് 48 വര്‍ഷം കഠിനതടവും 1.8 ലക്ഷം രൂപ പിഴയും.

ചങ്ങനാശേരി തൃക്കൊടിത്താനം അമര കിഴക്കേകുുന്നില്‍ വീട്ടില്‍ പുറമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന റിജോമോന്‍ ജോണിനെ (സനീഷ് 31) ആണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ കോടതി ശിക്ഷ വിധിച്ചത്. ജ‍ഡ്‍ജി ജയകുമാര്‍ ജോണിന്‍റെയാണ് വിധി.

പിഴ ഒടുക്കാതിരുന്നാല്‍ 30 മാസം അധിക തടവും അനുഭവിക്കണം. പ്രോസിക്യുഷന് വേണ്ടി പ്രിന്‍സിപ്പല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്സണ്‍ മാത്യൂസ് ഹാജരായി.2020 മുതലായിരുന്നു പീഡനം. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് സനീഷ്.

ഇതിനിടയിൽ പെൺകുട്ടി അയൽവാസിയും വിവാഹിതയുമായ ഒരു സ്ത്രീയുടെ ഫോണിൽനിന്ന് ഇടയ്ക്കിടക്ക് റിജോമോനെ വിളിച്ചിരുന്നു. ഇതോടെ ഇയാൾ ഫോണിന് ഉടമയായ സ്ത്രീയുമായി സൗഹൃദത്തിലായി. ഒടുവിൽ അവരുമായി ഒളിച്ചോടി.ചതി മനസ്സിലാക്കിയ പെൺകുട്ടി വിവരം ബന്ധുക്കൾവഴി പോലീസിൽ അറിയിച്ചു

Eng­lish Summary:
14-year-old man who molest­ed a 14-year-old girl after leav­ing his wife and chil­dren and promised to mar­ry her gets 48 years rig­or­ous impris­on­ment and a fine of 1.8 lakh rupees.

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.