ജനുവരി 18 വരെ മുംബൈയിൽ 144 ഏർപ്പെടുത്തി. ഭീകരാക്രമണങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 144 ഏർപ്പെടുത്തിയത്. രാത്രിയോടെ നിരോധനാജ്ഞ പ്രാബല്യത്തില്‍വരും.
ഡ്രോണുകൾ, റിമോട്ട് നിയന്ത്രിത മൈക്രോ ലൈറ്റ് എയർക്രാഫ്റ്റുകൾ, പാരാ ഗ്ലൈഡറുകൾ തുടങ്ങിയവ ഭീകരർ/ദേശവിരുദ്ധ ഘടകങ്ങൾ ഉപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍. നാലോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചുകൊണ്ടാണ് ഉത്തരവ്. ഉത്തരവ് ലംഘിക്കുന്നവർക്ക് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 188-ാം വകുപ്പ് പ്രകാരം ശിക്ഷ ലഭിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. നേരത്തെയും നഗരത്തിൽ 144 ഏർപ്പെടുത്തിയിരുന്നു.
English Summary: 144 announced in Mumbai
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.