22 January 2026, Thursday

Related news

January 16, 2026
January 14, 2026
January 7, 2026
January 7, 2026
January 3, 2026
January 3, 2026
December 16, 2025
December 7, 2025
December 1, 2025
November 11, 2025

കേരള നിയമസഭയുടെ 14-ാം സമ്മേളനം; അന്തരിച്ച നേതാക്കൾക്ക് സഭയില്‍ ആദരം

Janayugom Webdesk
തിരുവനന്തപുരം
September 15, 2025 10:31 am

15-ാം കേരള നിയമസഭയുടെ 14-ാം സമ്മേളനത്തിന് തുടക്കമായി. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, മുൻ സ്പീക്കർ പി പി തങ്കച്ചൻ, എം എൽ എ വാഴൂർ സോമൻ എന്നിവർക്ക് ആദരം അർപ്പിച്ച ശേഷം ഇന്നത്തേക്ക് സഭ പിരിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. കേരളത്തിന്റെ സാമൂഹിക‑രാഷ്ട്രീയ ചരിത്രത്തിലെ ഒരു അധ്യായത്തിനാണ് വി എസിന്റെ വിയോഗത്തിലൂടെ തിരശീല വീണിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം ഉയർത്തിപ്പിടിച്ച പ്രത്യയശാസ്ത്രവും ഇടപെടലുകളും കാലാതിവർത്തിയായി നിലകൊള്ളുമെന്നും തലമുറകൾക്ക് പ്രചോദനമാകുമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

കൂടാതെ, നിയമസഭാ സാമാജികനായിരുന്ന വാഴൂർ സോമന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി, ഇടതുപക്ഷ പ്രസ്ഥാനത്തിനും ട്രേഡ് യൂണിയൻ രംഗത്തിനും ഇത് നികത്താനാവാത്ത നഷ്ടമാണെന്ന് പറഞ്ഞു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ അദ്ദേഹം തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ പ്രധാന പങ്ക് വഹിച്ചു. മുൻ സ്പീക്കർ പി പി തങ്കച്ചനെ അനുസ്മരിച്ചുകൊണ്ട്, സഭയുടെ അധ്യക്ഷൻ, നിയമസഭാ സാമാജികൻ, സംസ്ഥാന മന്ത്രിസഭാംഗം എന്നീ നിലകളിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ സഭ നന്ദിയോടെ സ്മരിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.