
ഇക്വഡോറിലെ ലിറ്റോറല്‍ ജയിലില്‍ നാല് ദിവസത്തിനിടെ 15 മരണം റിപ്പോര്‍ട്ട് ചെയ്തു. ഏതെങ്കിലും ആക്രമണം നടന്നതിന്റെ പാടുകള്‍ മൃതദേഹങ്ങളില്‍ ഇല്ലെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കും ഇടയിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണകാരണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം ആദ്യം ജയിലില്‍ ക്ഷയരോഗം പൊട്ടിപ്പുറപ്പെട്ടിരുന്നു.
ഓരോ മരണം സംബന്ധിച്ചുമുള്ള അന്വേഷണം പൂര്‍ത്തിയായതിന് ശേഷം മാത്രമേ വിശദമായ റിപ്പോര്‍ട്ട് പുറത്തുവിടുകയുള്ളുവെന്നാണ് ജയില്‍ അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്. നവംബറില്‍ പത്ത് തടവുകാര്‍ മരിച്ചതായി ഇക്വഡോര്‍ പ്രസണ്‍ അതോറിട്ടി അറിയിട്ടിരുന്നു. ഫോറന്‍സിക് അന്വേഷണത്തില്‍ മരണകാരണമായി കണ്ടെത്തിയത് ക്ഷയരോഗബാധയായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച പരസ്യ പ്രസ്താവനകളൊന്നും സര്‍ക്കാര്‍ നടത്തിയിരുന്നില്ല. കഴിഞ്ഞ മാസങ്ങളില്‍ ജയിലിലുള്ളില്‍ നിരവധി സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരുന്നു. കഴിഞ്ഞ മാസമുണ്ടായ ഒരു സംഘര്‍ഷത്തില്‍ 31 പേരാണ് ജയിലിനുള്ളില്‍ കൊല്ലപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.