വീണ്ടും ഗവര്‍ണറുടെ അസാധാരണ നടപടി. സെനറ്റ് യോഗത്തില്‍ പങ്കെടുത്തില്ലെന്നതിന്റെ പേരില്‍ 15 അംഗങ്ങളെ പുറത്താക്കി. 91 സെനറ്റ് അംഗങ്ങളെയും സര്‍വകലാശാലയെയും ഗവര്‍ണര്‍ വിവരം അറിയിക്കുകയും ചെയ്തു. സെനറ്റ് അംഗങ്ങളെ പിൻവലിക്കാനുള്ള ഗവര്‍ണറുടെ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലർ കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. ഗവര്‍ണറുടെ ആവശ്യം ചട്ടവിരുദ്ധമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ 11ന് കേരള സർവകലാശാല വിസി വിളിച്ച സെനറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്ന 15 പേരെ പിൻവലിക്കുന്നതായി അറിയിച്ച് ശനിയാഴ്ചയാണ് ഗവർണർ വിസിക്ക് കത്തയച്ചത്. പുതിയ വിസിയെ തിരഞ്ഞെടുക്കുന്നതിനുള്ള സെർച്ച് നിർണയ സമിതിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദ്ദേശിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്ന അംഗങ്ങൾക്കെതിരെയായിരുന്നു ഗവർണറുടെ പ്രതികാര നടപടി.
English Summary:15 members of the Senate were expelled by the governor
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.