3 March 2026, Tuesday

Related news

March 3, 2026
March 2, 2026
February 28, 2026
February 27, 2026
February 26, 2026
February 25, 2026
February 21, 2026
February 21, 2026
February 18, 2026
February 18, 2026

തിരുവനന്തപുരത്ത് അച്ഛനെ കൊല്ലാന്‍ 15കാരന്റെ ശ്രമം

കണ്ണില്‍ മുളകുപൊടി വിതറി; വായില്‍ തുണി തിരുകി
Janayugom Webdesk
തിരുവനന്തപുരം
August 28, 2023 12:03 pm

തിരുവനന്തപുരത്ത് അച്ഛനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച ശേഷം മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോത്തന്‍കോടാണ് സംഭവം നടന്നത്. വൃക്ക രോഗിയായ പിതാവിനെയാണ് പത്താംക്ലാസുകാരനായ മകന്‍ കൊല്ലാന്‍ ശ്രമിച്ചത്. ശേഷം മകന്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലാനാണ് മകന്‍ ശ്രമിച്ചത്. കൂട്ടുകാരന്റെ സഹായത്തോടെയായിരുന്നു കൊലപാതക ശ്രമം നടന്നത്. അച്ഛന്റെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം വായില്‍ തുണി തിരുകുകയായിരുന്നു. ശേഷം കൗമാരക്കാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eng­lish Summary:15-year-old attempts to kill father in Thiruvananthapuram

You may also like this video

Kerala State - Students Savings Scheme

TOP NEWS

March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.