22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 19, 2024
December 18, 2024
December 18, 2024
December 17, 2024
December 16, 2024
December 12, 2024
December 11, 2024

ആയിക്കരയിലെ 15 കാരനെ കഞ്ചാവ് നൽകി പീ ഡിപ്പിച്ച സംഭവം: കുട്ടി ആറ് മാസം മുൻപും പീ ഡിപ്പിക്കപ്പെട്ടു

Janayugom Webdesk
കണ്ണൂർ
December 13, 2022 1:33 pm

കണ്ണൂർ ആയിക്കരയിലെ 15 കാരനെ കഞ്ചാവ് നൽകി പീ ഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരം പുറത്ത്. ആണ്‍കുട്ടിയെ
ആറ് മാസം മുൻപ് മറ്റ് രണ്ട് പേർ പീ ഡിപ്പിച്ചിരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. സംഭവത്തിൽ രണ്ട് പേർക്കെതിരെ മയ്യിൽ പൊലീസ് കേസെടുത്തു. കണ്ണൂർ പള്ളിപ്പറമ്പ് സ്വദേശി അബ്ദുൾ സലാം, ചെക്കിക്കുളം സ്വദേശി മുഹമ്മദ് കുഞ്ഞി എന്നിവർക്കെതിരെയാണ് കേസ്. ആറ് മാസം മുമ്പാണ് പീഡനം നടന്നത്. കുട്ടിയെ കഞ്ചാവ് നൽകി പീഡിപ്പിച്ച സംഭവത്തിൽ കടലായി സ്വദേശി ഷരീഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബർ 10 മുതലാണ് സംഭവം. 15കാരൻ ആയിക്കരയിലെ കഞ്ചാവ് വില്‍പനക്കാരുടെ വലയില്‍ പെട്ടത് അയല്‍വാസിയായ റഷീദ് വഴിയാണ്. കൊവിഡ് സമയത്ത് പഠിക്കുന്നതിന് വേണ്ടി കുട്ടി ഉപയോഗിച്ച ഫോണിന്റെ നമ്പര്‍ അയല്‍വാസിയായ റഷീദ് കൈക്കലാക്കി. ഇത് ഷെരീഫിന് കൈമാറി. പിന്നീടാണ് ഇരുവരും കുട്ടിയെ കെണിയില്‍പ്പെടുത്തി പീഡനത്തിനിരയാക്കിയത്. പീഡനം തുടർന്നതോടെ കുട്ടി തന്നെ സംഭവം വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ അമ്മാവന്മാരും പൊലീസും ചേര്‍ന്ന് 15കാരന്റെ ഫോൺ ഉപയോഗിച്ച് തന്നെ പ്രതികളെ പിടികൂടുകയായിരുന്നു.

Eng­lish Sum­ma­ry : 15 year old boy at ayikkara raped
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.