23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 17, 2024
November 15, 2024
November 12, 2024
November 6, 2024
September 21, 2024
September 5, 2024
August 22, 2024
August 17, 2024
March 25, 2024

സഹോദരനിൽ നിന്ന് ഗർഭിണിയായ പതിനഞ്ചുകാരിയെയും ഗർഭസ്ഥ ശിശുവിനെയും സംരക്ഷിക്കണം’; ഉചിതമായ തീരുമാനമെടുക്കണമെന്ന് കോടതി

Janayugom Webdesk
കൊച്ചി
June 3, 2023 8:12 pm

സഹോദരനിൽ നിന്ന് ഗർഭിണിയായതിനെ തുടർന്ന് ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകിയ 15 വയസുകാരിയെയും ഗർഭസ്ഥശിശുവിനെയും സംരക്ഷിക്കണമെന്ന ആവശ്യവുമായി പെൺകുട്ടിയുടെ പിതാവ് വീണ്ടും ഹൈക്കോടതിയിൽ. മലപ്പുറം ചൈൽഡ് വെൽഫയർ കമ്മറ്റിയോട് ഇത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചു.

മെഡിക്കൽ ബോർഡുമായി കൂടിയാലോചന നടത്തി തീരുമാനമെടുക്കാനാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. ഏഴ് മാസമായ ഗർഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് തന്നെയാണ് മുൻപ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇതില്‍ കോടതി അനുമതി നല്‍കുകയായിരുന്നു.

Eng­lish Sum­ma­ry: 15-year-old girl impreg­nat­ed by her brother
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.