25 November 2024, Monday
KSFE Galaxy Chits Banner 2

Related news

October 29, 2024
October 13, 2024
October 10, 2024
September 24, 2024
September 24, 2024
September 6, 2024
September 5, 2024
August 25, 2024
March 16, 2024
October 8, 2023

തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ പതിനഞ്ചുകാരൻ ആംബുലൻസുമായി കടന്നുകളഞ്ഞു

Janayugom Webdesk
തൃശ്ശൂർ
December 13, 2022 11:50 am

ചികിത്സയ്ക്ക് എത്തിയ പതിനഞ്ചുകാരൻ തൃശ്ശൂർ ജില്ലാ ആശുപത്രിയിലെ ആംബുലൻസുമായി കടന്നുകളഞ്ഞു. നാല് ദിവസമായി പനി ബാധിച്ച് തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനഞ്ച് വയസ്സുകാരൻ ആണ് ആശുപത്രിയിലുണ്ടായിരുന്ന ആംബുലൻസ് സ്വയം ഓടിച്ച് പോയത്. ഒല്ലൂരിൽ വച്ചാണ് ഒടുവിൽ ആംബുലൻസ് തടഞ്ഞ് പതിനഞ്ചുകാരനെ പിടികൂടിയത്.

ആനക്കൽ ഭാഗത്തേക്ക് തിരിഞ്ഞ ആംബുലൻസ് ഇവിടെ വച്ച് നിന്നു പോകുകയും, തുടര്‍ന്ന് കുട്ടി വണ്ടി തള്ളാൻ നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. കുട്ടി വണ്ടി ഓടിക്കുന്നതില്‍ സംശയം തോന്നിയ നാട്ടുകാര്‍ വണ്ടി തടഞ്ഞുവെച്ചു. പിന്നാലെ ആംബുലൻസിന്റെ ഡ്രൈവര്‍ സംഭവസ്ഥലത്തെത്തി. പിന്നാലെ പൊലീസെത്തി കുട്ടിയെയും ആംബുലൻസിനെയും സ്റ്റേഷനിലേക്ക് മാറ്റി.

കേരള മെഡിക്കൽ സർവ്വീസിന്റെ 108 ആംബുലൻസാണ് പതിനഞ്ചുകാരൻ ആശുപത്രി വളപ്പിൽ നിന്നും എടുത്ത് ഓടിച്ചുപോയത്. ആംബുലൻസ് ഡ്രൈവർ കീ വണ്ടിയിൽ വച്ച് ശുചിമുറിയിലേക്ക് പോയ സമയത്താണ് കുട്ടി ആംബുലൻസ് എടുത്ത് കടന്നത് എന്നാണ് വിവരം. ജില്ല ആശുപത്രിയിലെ ജീവനക്കാരിയുടെ മകൻ കൂടിയാണ് ഈ പതിനഞ്ചുകാരൻ. കുട്ടിക്ക് പതിനഞ്ച് വയസ്സ് മാത്രമേയുള്ളൂ എന്നതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

Eng­lish Sum­ma­ry : 15 year old run away with an ambu­lance in thrissur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.