22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 26, 2024
September 7, 2024
July 23, 2024
July 9, 2024
July 4, 2024
July 3, 2024
June 24, 2024
June 20, 2024
April 2, 2024
April 1, 2024

ബീഹാറിൽ ഇടിമിന്നലേറ്റ് 16 മരണം

Janayugom Webdesk
June 29, 2022 12:40 pm

ബീഹാറിലെ ഏഴ് ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇടിമിന്നലേറ്റ് മരിച്ചത് 16 പേർ. സംസ്ഥാനത്ത് ഇതോടെ ജൂൺ മാസത്തിൽ മാത്രം മരിച്ചവരുടെ എണ്ണം 36 ആയി.

കിഴക്കൻ ചമ്പാരൻ ജില്ലയിൽ നാല് പേരും ഭോജ്പൂരിലും സരണിലും മൂന്ന് പേർ വീതവും വെസ്റ്റ് ചമ്പാരനിലും അരാരായയില്‍ രണ്ട് പേർ വീതവും ബങ്കയിലും മുസാഫർപൂരിലും ഓരോരുത്തർ വീതവുമാണ് മരിച്ചത്.

അതേസമയം മോശം കാലാവസ്ഥയാണ് നിലനിൽക്കുന്നതെന്നും ജനങ്ങൾ വീട്ടിൽ തന്നെ തുടരണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ജൂൺ 21 ന് പൂർണ്ണിയ, ഖഗാരിയ, സഹർസ എന്നിവിടങ്ങളിൽ ഇടിമിന്നലേറ്റ് മൂന്ന് പേർ മരിച്ചിരുന്നു.

വരും ദിവസങ്ങളിലും പ്രക്ഷുബ്ധമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.

വടക്കൻ ബിഹാറിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വ്യാഴാഴ്ച കനത്ത മഴയ്ക്കൊപ്പം ഇടിമിന്നലുമുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; 16 killed in Bihar light­ning strike

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.