8 November 2024, Friday
KSFE Galaxy Chits Banner 2

ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു


മരിച്ചവരിൽ 5 വനിതകളും 4 കുട്ടികളും 
Janayugom Webdesk
ജറുസലം
September 17, 2024 9:49 am

ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 5 വനിതകളും 4 കുട്ടികളും ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ നുസീറത്ത് അഭയാർഥിക്യാംപിലുണ്ടായ ആക്രമണത്തിലാണ് 10 പേർ മരിച്ചത്. ഗാസ സിറ്റിയിലെ ഒരു വീടിനു നേരെയുണ്ടായ മറ്റൊരു ആക്രമണത്തിലാണു ബാക്കി മരണം. ഇതോടെ കഴിഞ്ഞ ഒക്ടോബർ 7നു ശേഷമുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 41,226 ആയി. ജറുസലമിൽ ഇസ്രയേൽ അതിർത്തിയിൽ പൊലീസ് ഓഫിസർക്ക് കുത്തേറ്റു. ഭീകരാക്രമണത്തിന്റെ ഭാഗമാണിതെന്ന് അധികൃതർ പറഞ്ഞു. ഇതിനിടെ, ഗാസയിൽ പോളിയോ വാക്സീൻ വിതരണം തുടരുകയാണ്. 90% പേർക്കും പോളിയോ മരുന്നു നൽകിയതായി യുഎൻ ഏജൻസി വ്യക്തമാക്കി. കുട്ടികൾക്കുള്ള രണ്ടാംഘട്ട മരുന്നുവിതരണം ഈ മാസം അവസാനത്തോടെ നടക്കും. ഇതിനകം 6,40,000 പേർക്ക് വാക്സീൻ നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.