27 March 2025, Thursday
KSFE Galaxy Chits Banner 2

Related news

March 27, 2025
March 26, 2025
March 26, 2025
March 26, 2025
March 24, 2025
March 23, 2025
March 21, 2025
March 19, 2025
March 18, 2025
March 18, 2025

രണ്ടര മാസത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ രാജ്യത്ത് 161 ആക്രമണങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 21, 2024 10:14 pm

കഴിഞ്ഞ രണ്ടര മാസത്തില്‍ രാജ്യത്താകെ ക്രിസ്ത്യാനികള്‍ക്കു നേരെ ഉണ്ടായത് 161 ആക്രമണങ്ങള്‍. ദി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പുറത്തുവിട്ട കണക്ക് പ്രകാരം ജനുവരിയില്‍ 70, ഫെബ്രുവരിയില്‍ 62, മാര്‍ച്ച് 15വരെ 29 വീതം ആക്രമണങ്ങള്‍ ക്രിസ്ത്യൻ വിഭാഗങ്ങള്‍ക്കുനേരെ ഉണ്ടായി.
‌വിശ്വാസികള്‍ക്കും പള്ളികള്‍ക്കും പ്രാര്‍ത്ഥനാ യോഗങ്ങള്‍ക്കും നേരെയുള്ള ആക്രമണം, സമൂഹത്തില്‍ നിന്നും അകറ്റിനിര്‍ത്തല്‍, വിഭവങ്ങള്‍ ഉപയോഗിക്കുന്നത് തടയല്‍, വ്യാജ ആരോപണം, നിര്‍ബന്ധിത മത പരിവര്‍ത്തനം ആരോപിച്ച് ആക്രമിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഛത്തീസ്ഗഢില്‍ വിശ്വാസത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തുന്ന സംഭവങ്ങള്‍ തുടരുന്നതായും സംഘടന പറയുന്നു. ഗ്രാമങ്ങളിലെ പൊതു കിണറുകളില്‍ നിന്ന് വെള്ളം ഉപയോഗിക്കുന്നതിന് അനുമതി നിഷേധിക്കുന്നതായും മരണപ്പെട്ടാല്‍ മതാചാര പ്രകാരം അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാൻ അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്. 

2022ലേതു പോലെ ക്രിസ്ത്യാനികളെ വീടുകളില്‍ നിന്ന് പുറത്താക്കുന്നതായും പ്രദേശവാസികള്‍ ഇവരെ ദേഹോപദ്രവം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും വീടുകള്‍ കൊള്ളയടിക്കുകയും ചെയ്യുന്നതായും യുസിഎഫ് ചൂണ്ടിക്കാട്ടി. ഛത്തീസ്ഗഢിന് പുറമേ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഉത്തര്‍പ്രദേശിലാണ്. പിറന്നാള്‍ ആഘോഷങ്ങളിലും സാമൂഹിക ഒത്തുചേരലുകളിലും പ്രാര്‍ത്ഥിച്ചു എന്നതിന് മതപരിവര്‍ത്തനം നടത്തിയെന്ന് കാണിച്ച് പൊലീസ് കേസെടുക്കുന്നു. ഇത് സര്‍ക്കാര്‍ പിന്‍ബലത്തോടു കൂടി ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തുന്ന പീഡനങ്ങള്‍ക്കുള്ള തെളിവാണെന്ന് സംഘടന ആരോപിച്ചു. 

ക്രിസ്ത്യാനികള്‍ മതത്തിന്റെ പേരില്‍ ജീവന് ഭീഷണി നേരിടുന്ന 19 സംസ്ഥാനങ്ങളാണ് ഇന്ത്യയിലുള്ളത്. 2024 ആരംഭിച്ചതു മുതലുള്ള ആദ്യ 75 ദിനങ്ങളില്‍ മതപരിവര്‍ത്തനത്തിന്റെ പേരില്‍ 122 ക്രിസ്ത്യാനികള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കുറ്റകൃത്യം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യുസിഎഫ് പ്രസ്താവനയില്‍ പറയുന്നു. 2017നു ശേഷമുള്ള 14 വര്‍ഷത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണം വലിയതോതില്‍ വര്‍ധിച്ചത് സംബന്ധിച്ച് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പല സന്ദര്‍ഭങ്ങളിലും ഇരകള്‍ക്കെതിരെയാണ് എഫ്ഐആറുകള്‍ എടുക്കുന്നതെന്നും കുറ്റവാളികളെ വെറുതെവിടുന്നതായും യുസിഎഫ് ദേശീയ കണ്‍വീനര്‍ എ സി മൈക്കിള്‍ പറഞ്ഞതായും ഇതേ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

Eng­lish Summary:161 attacks against Chris­tians in the coun­try in two and a half months
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.