17 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 16, 2025
March 16, 2025
March 16, 2025
March 10, 2025
March 8, 2025
March 7, 2025
December 18, 2024
November 13, 2024
September 17, 2024
September 10, 2024

രാജ്യത്ത് 163 കോടിയുടെ ലഹരി മരുന്ന് പിടികൂടി;അന്വേഷണ സംഘത്തെ അഭിനന്ദിച്ച് അമിത് ഷാ

Janayugom Webdesk
ന്യൂഡല്‍ഹി
March 16, 2025 4:00 pm

രാജ്യത്ത് വന്‍ലഹരി വേട്ട. 88കോടിയുടെ ലഹരി മരുന്ന് പിടികൂടി. പിടികൂടിയത് മെത്താംഫെറ്റാമെന്‍ ഗുളികകളുടെ ശേഖരം. ഇംഫാലിലും, ഗുവാഹത്തിയില്‍ നിന്നുമാണ് ലഹരി മരുന്നുകള്‍ പിടികൂടിയത്. സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. 163 കോടിയുടെ ലഹരി മരുന്നാണ് വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിച്ചെടുത്തത്. ലഹരിമുക്ത ഭാരതമെന്ന കേന്ദ്രസർക്കാർ നടപടിക്ക് ശക്തിപകരുന്ന നടപടിയെന്ന് കേന്ദആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. 

മയക്കുമരുന്ന് പിടികൂടിയ നർക്കോട്ടിക് സംഘത്തെ അമിത് ഷാ അഭിനന്ദിച്ചു. നടപടി ലഹരി വിരുദ്ധ ഭാരതം കെട്ടിപ്പടുക്കാൻ ആക്കം കൂട്ടുന്നത് എന്ന് അമിത് ഷാ. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങൾക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ പൊലീസ് അടക്കം ഏജൻസികൾ ലഹരിവേട്ട സജീവമാക്കിയിരിക്കുന്നത്. അതേസമയം പഞ്ചാബിലും ലഹരി വേട്ട ഉണ്ടായി. 10 പാക്കറ്റ് ഹെറോയിൻ പിടികൂടി. പഞ്ചാബ് അതിർത്തിയിൽ നിന്നുമാണ് പിടികൂടിയത്. ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.