22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

March 6, 2024
October 24, 2023
October 2, 2023
September 24, 2023
September 22, 2023
September 21, 2023
September 6, 2023
September 1, 2023
August 29, 2023
August 2, 2023

യുപിയില്‍ ദളിതനായ 17കാരന്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു; കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ ചന്ദ്രശേഖര്‍ ആസാദിനെ തടഞ്ഞ് പൊലീസ്

Janayugom Webdesk
ന്യൂഡല്‍ഹി
March 6, 2024 11:56 am

സർക്കാർ ഭൂമിയിൽ ബിആർഅംബേദ്കറുടെ ഫോട്ടോ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ യുപിയിൽ 17 വയസുള്ള ദളിത് ആൺകുട്ടി കൊല്ലപ്പെട്ടു. പൊലീസ് വെടിവെപ്പിലാണ് സോമേഷ് കുമാർ എന്ന 17കാരൻ കൊല്ലപ്പെട്ടതെന്നാണ് കുടുംബം ആരോപിക്കുന്നത്.കുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുവാനായി രാംപൂരിലേക്ക് പുറപ്പെട്ട ദളിത നേതാവും ആസാദ്‌ സമാജ് പാർട്ടി അധ്യക്ഷനുമായ ചന്ദ്രശേഖർ ആസാദിനെ സംഭലിൽ വെച്ച് തടഞ്ഞു.

ഉത്തർപ്രദേശ് വളരെയധികം മാറിയെന്നും ഇപ്പോൾ ദളിതരെ കൊലപ്പെടുത്താൻ ക്രിമിനലുകളെ ആവശ്യമില്ലെന്നും ആദിത്യനാഥിന്റെ പൊലീസ് തന്നെ ധാരാളമാണെന്നും ആസാദ്‌ എക്‌സിൽ വിമർശിച്ചു. ഞാൻ ഇന്ന് ഹത്രാസ് സംഭവം ഓർത്തുപോകുന്നു. ദളിതർക്കെതിരായ അടിച്ചമർത്തൽ ഉത്തർപ്രദേശിൽ അതിന്റെ പാരമ്യത്തിലാണ്. സോമേഷ് ഭായ് രാംപൂരിലെ പൊലീസിന്റെ വെടിവെപ്പിലാണ് കൊല്ലപ്പെട്ടത്.

ഒരുപാട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ട്ൻ എന്നാൽ സംഭലിൽ വെച്ച് പൊലീസ് എന്നെ തടയുകയാണ് ചെയ്തത്.എന്നെ തടയാൻ എത്ര പൊലീസിനെ വേണമെങ്കിലും അയച്ചോളൂ. ഞാൻ പോകുക തന്നെ ചെയ്യും. സർക്കാർ ഇത് ശ്രദ്ധിച്ചുകേൾക്കണം. എപ്പോഴാണ് ദളിതരെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കുകയെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് ജി പറയേണ്ടതുണ്ട്,ആസാദ്‌ എക്‌സിൽ കുറിച്ചു.പത്താം ക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് സോമേഷ് കുമാർ കൊല്ലപ്പെട്ടത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Eng­lish Summary:
17-year-old Dalit killed in police fir­ing in UP; Police stopped Chan­drashekhar Azad who came to vis­it his family

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.