10 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

March 6, 2024
October 24, 2023
October 2, 2023
September 24, 2023
September 22, 2023
September 21, 2023
September 6, 2023
September 1, 2023
August 29, 2023
August 2, 2023

കൂട്ടബലാത്സംഗത്തിന് ഇരയായി; ദമ്പതികൾ വിഷം കഴിച്ചു ജീവനൊടുക്കി

Janayugom Webdesk
ലഖ്നൗ
September 24, 2023 6:06 pm

കൂട്ടബലാത്സംഗത്തിന് ഇരയായതിനു പിന്നാലെ യുവതിയും ഭര്‍ത്താവും വിഷം കഴിച്ചു ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലാണു സംഭവം. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇരുവരും വിഷം കഴിച്ചത്. ഭർത്താവ് അന്നുതന്നെ മരിച്ചു. ഗൊരക്പുരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഭാര്യയും മരിച്ചു. വിഷം കഴിക്കുന്നതിനു മുമ്പ് തങ്ങളെ ഉപദ്രവിച്ചവരുടെ പേരുകൾ ദമ്പതികൾ വെളിപ്പെടുത്തിയിരുന്നു.

യുവാവിന്റെ സഹോദരന്റെ പരാതിയിൽ രണ്ടു പേർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു. ‍ആദർശ് (25), ത്രിലോകി (45) എന്നിവരാണ് അറസ്റ്റിലായത്. വസ്തു വിൽപ്പനയുമായി ബന്ധപ്പെട്ട പ്രശ്നമാണു കൂട്ടബലാത്സംഗത്തിനു പിന്നിലെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

മരിച്ച ദമ്പതികൾക്കു മൂന്നു കുട്ടികളാണുള്ളത്. വെള്ളിയാഴ്ച രാവിലെ സ്കൂളിൽ പോവാനായി തയാറാകവേ മാതാപിതാക്കളെത്തി വിഷം കഴിച്ചെന്നും മരിക്കാൻ പോവുകയാണെന്നും പറഞ്ഞതായി കുട്ടികൾ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: UP Cou­ple Com­mits Sui­cide After Wife Gang-Raped
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.