26 February 2026, Thursday

Related news

February 21, 2026
February 18, 2026
February 17, 2026
January 25, 2026
January 25, 2026
December 21, 2025
December 10, 2025
December 8, 2025
December 5, 2025
November 16, 2025

ഗു​ജ​റാ​ത്തി​ൽ കു​ഴ​ൽ​ക്കി​ണ​റി​ൽ​വീ​ണ് 17കാരന് മരിച്ചു

Janayugom Webdesk
ഗാന്ധിനഗര്‍
December 8, 2025 8:31 pm

ഗു​ജ​റാ​ത്തി​ൽ കു​ഴ​ൽ​ക്കി​ണ​റി​ൽ​വീ​ണ് 17കാരന് ദാരുണാന്ത്യം. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി റു​സ്തം ഷെ​യ്ക്ക് ആ​ണ് മ​രി​ച്ച​ത്. ഇയാള്‍ ഫാംഹൗസ് ജീവനക്കാരനാണ്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് അ​പ​ക​ട​വി​വ​രം നാട്ടുകാര്‍ അറിഞ്ഞത്. പിന്നാലെ പൊലീസിനെ അറിയിക്കുകയായിരുന്നു. ഓ​ക്സി​ജ​ൻ എന്നിവ കു​ഴ​ൽ​ക്കി​ണ​റി​നു​ള്ളി​ൽ എത്തിച്ചിരിക്കുകയാണ്. 

വി​ല കൂ​ടി​യ മൊ​ബൈ​ൽ​ഫോ​ൺ വാ​ട​ക​ക്കെ​ടു​ത്ത​തി​ൻറെ പേ​രി​ൽ അ​ച്ഛ​നു​മാ​യി വ​ഴ​ക്കി​ട്ട റു​സ്തം കു​ഴ​ൽ​ക്കി​ണ​റി​ൽ ചാ​ടു​ക​യാ​യി​രു​ന്നു​വെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 140 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ൽ​ക്കി​ണ​റി​ൽ​വീ​ണ റു​സ്ത​മി​നെ എ​ട്ടു​മ​ണി​ക്കൂ​ർ നീ​ണ്ട ദൗ​ത്യ​ത്തി​നൊ​ടു​വി​ൽ പു​റ​ത്തെ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ രക്ഷിക്കാനായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.