9 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 7, 2025
April 6, 2025
April 6, 2025
April 3, 2025
April 1, 2025
March 28, 2025
March 27, 2025
March 27, 2025
March 19, 2025
March 18, 2025

യുപിയില്‍ 17കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

Janayugom Webdesk
ലഖ്നൗ
March 27, 2025 11:15 am

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിയില്‍ 17കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. തിങ്കള്‍ രാവിലെ മോഗിനഗറിലെ നിവാരി ഏരിയയിലാണ് സംഭവം. ഇസ്രയേൽ, അഷ്റഫ് എന്നീ യുവാക്കളാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ശ്മശാനത്തിലെത്തിച്ച ശേഷം ബലാത്സം​ഗം ചെയ്തത്. 

യുവാക്കളിലൊരാളെ പെൺകുട്ടിക്ക് പരിചയമുണ്ട്. ഇയാൾ പ്രദേശത്തുള്ള വാട്ടർ ടാങ്കിന്റെ പരിസരത്തേക്ക് പെൺകുട്ടിയെ വിളിച്ചുവരുത്തിയ ശേഷം സുഹൃത്തിനൊപ്പം ബലമായി പെൺകുട്ടിയെ ശ്മശാനപരിസരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെവച്ച് ഒരാൾ ബലാത്സം​ഗം ചെയ്തുവെന്നാണ് പരാതി. നിലവിളിക്കാൻ ശ്രമിച്ചപ്പോൾ വായ പൊത്തിപ്പിടിക്കുകയും മർദിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയെന്നും മജിസ്ട്രേറ്റിനു മുന്നിൽ മൊഴി രേഖപ്പെടുത്തിയെന്നും ഡിസിപി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.