മഹാരാഷ്ട്രയിലെ നന്ദര്‍ബര്‍ ജില്ലയിലെ സിവില്‍ ആശുപത്രിയില്‍ മൂന്നുമാസത്തിനിടെ 179 നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. ജനിച്ച് 28 ദിവസങ്ങള്‍ക്കുള്ളിലാണ് ഏറെ മരണവും സംഭവിച്ചിരിക്കുന്നത്. ആദിവാസി ഗോത്ര വിഭാഗം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലാണ് കൂട്ടമരണം. നവജാത ശിശുക്കളുടെ മരണം സംബന്ധിച്ച് ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫിസര്‍ എം സാവന്‍ കുമാര്‍ തന്നെയാണ് വിവരം പുറത്തുവിട്ടത്. തൂക്കക്കുറവ്, ശ്വാസകേശ സംബന്ധമായ തകരാര്‍, രക്തത്തിലെ ഓക്സിജന്‍ അളവ് കുറവ്, പ്രതിരോധശേഷിക്കുറവ് എന്നിവ മൂലമാണ് ശിശുക്കള്‍ മരിക്കുന്നതെന്ന് സാവന്‍ കുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും രൂക്ഷമായ പോഷകഹാരക്കുറവ് അഭിമുഖികരിക്കുന്ന മേഖലയിലാണ് ശിശുക്കള്‍ കൂട്ടത്തോടെ മരിച്ചുവീഴുന്നത്.
മേഖലയിലെ 70 ശതമാനത്തോളം കുട്ടികളും പോഷകഹാരക്കുറവ് നേരിടുന്നുണ്ട്. മാസം തികയാതെയുള്ള പ്രസവം, ഭാരക്കുറവ്, പാമ്പ് കടി, ന്യൂമോണിയ എന്നിവയും മരണത്തിന് കാരണമാകുന്നുണ്ട്. ആരോഗ്യ രംഗത്തെ കടുത്ത അവഗണയും , ഗുണനിലവാരമില്ലാത്ത ചികിത്സയും വീടുകളിലെ പ്രസവവും മരണത്തിന് ഹേതുവാകുന്നതായി സാവന്‍ കുമാര്‍ പറഞ്ഞു.
ജൂലൈയില്‍ 75 ശിശുക്കളും ഓഗസ്റ്റില്‍ 86 കുട്ടികളും ഈമാസം ഇന്നലെ വരെ 18 പേരും മരിച്ചു. അടിസ്ഥാന സൗകര്യക്കുറവും ജീവനക്കാരുടെ ക്ഷാമവുവമാണ് നവജാത ശിശുക്കളുടെ മരണത്തിന് കാരണമെന്ന് സ്ഥലം എംഎല്‍എ അംഷ പദ്‌വി പറഞ്ഞു. പ്രദേശിക ഭരണകൂടത്തിന്റെ വീഴ്ചയാണ് ഇതിലൂടെ പുറത്ത് വരുന്നതെന്നും അവര്‍ പറഞ്ഞു. ആരോഗ്യ മേഖലയില്‍ കോടികള്‍ ചെലവഴിച്ച് സര്‍ക്കാര്‍ ധൂര്‍ത്ത് കാട്ടുമ്പോളാണ് ബിജെപി-ശിവസേന സഖ്യ ഭരണത്തില്‍ നവാജാത ശിശുക്കള്‍ മരിച്ച് വീഴുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പല പദ്ധതികളും താഴെത്തട്ടിലെ ജനങ്ങള്‍ക്ക് പ്രാപ്യമാകുന്നില്ല എന്നാണ് ശിശുമരണം തെളിയിക്കുന്നതെന്ന് അംഷ പദ്‌വി പറഞ്ഞു.
English Summary: 179 newborn babies died in Maharashtra
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.