27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024

ഓരോ മണിക്കൂറിലും 18 മരണം; വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ പൊലിഞ്ഞത് 1.55 ല​ക്ഷം ജീവന്‍

Janayugom Webdesk
ന്യൂ​ഡ​ല്‍​ഹി
September 4, 2022 9:57 pm

ക​ഴി​ഞ്ഞ വ​ര്‍​ഷം വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ രാ​ജ്യ​ത്ത് പൊലിഞ്ഞത് 1.55 ല​ക്ഷം പേ​രുടെ ജീവന്‍. ഓരോ മണിക്കൂറിലും 18 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു. ദിനംപ്രതി ശരാശരി 426 പേരുടെ മരണം ഇന്ത്യന്‍ നിരത്തുകളില്‍ സംഭവിക്കുന്നതായും കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പുറത്തുവിട്ട കണക്കുകളിലുണ്ട്.
റോഡപകടങ്ങളിലെ മരണക്കണക്കില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കണക്കുകളാണ് 2021 ല്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 371 ലക്ഷം പേര്‍ക്ക് വാഹനാപകടങ്ങളില്‍ പരുക്കേറ്റിട്ടുണ്ട്. ആകെ 4.03 ലക്ഷം വാഹനാപകടങ്ങളുണ്ടായി. കോവിഡ് പിടിമുറുക്കിയ 2020 ല്‍ 3.54 ലക്ഷം റോഡപകടങ്ങളിലായി 1.33 ലക്ഷം പേരാണ് കൊല്ലപ്പെട്ടിരുന്നത്. 2019 ല്‍ 4.37 ലക്ഷം അപകടങ്ങളിലായി 1.54 ലക്ഷം പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരുന്നത്. 

റോഡപകടങ്ങളിൽ മരിച്ചവരിൽ 44.5 ശതമാനവും ഇരുചക്രവാഹന യാത്രികരാണെന്നും എന്‍സിആര്‍ബി റിപ്പോര്‍ട്ടിലുണ്ട്. 15.1 ശതമാനം കാറുകള്‍, 9.4 ശതമാനം ട്രക്കുകൾ അല്ലെങ്കിൽ ലോറികള്‍, മൂന്നു ശതമാനം ബസുകൾ എന്നിങ്ങനെയും അപകടത്തില്‍പ്പെട്ടു. 59.7 ശതമാനം ഗ്രാമപ്രദേശങ്ങളിലും (2.40 ലക്ഷം കേസുകൾ) 40.3 ശതമാനം നഗരപ്രദേശങ്ങളിലും (1.62 ലക്ഷം കേസുകൾ) ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റോഡപകടങ്ങളിൽ ഭൂരിഭാഗവും(59.7 ശതമാനം) അമിതവേഗത മൂലമാണ്. ഇത്തരം അപകടങ്ങള്‍ 87,050 മരണങ്ങൾക്കും 2.28 ലക്ഷം പേർക്ക് പരിക്കേൽക്കുന്നതിനും കാരണമായി. അപകടകരമായതോ അശ്രദ്ധമായതോ ആയ ഡ്രൈവിങ് അല്ലെങ്കിൽ ഓവർടേക്കിങ് 25.7 ശതമാനം റോഡപകടങ്ങൾക്ക് കാരണമായി. ഇതിലൂടെ 42,853 മരണങ്ങളുണ്ടായി. 91,893 പേർക്ക് പരിക്കേറ്റു. 2.8 ശതമാനം മാത്രമാണ് മോശം കാലാവസ്ഥ കാരണം സംഭവിച്ചതെന്നും എൻസിആർബി ചൂണ്ടിക്കാട്ടി. 

Eng­lish Summary;18 deaths every hour; 1.55 lakh lives lost in road accidents
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.