ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ സമവായം ഉണ്ടാകക്കി ഒരോ സംസ്ഥാനങ്ങളിലുമായി ഇന്ത്യാ മുന്നണി. ചര്‍ച്ചകളുമായി മുന്നോട്ട് നീങ്ങുകയാണ്. മഹാരാഷ്ട്രയിലെ പ്രതിപക്ഷമായ മഹാ വികാസ് അഘാടി സഖ്യം സീറ്റ് വീതം വെപ്പില്‍ സമവായത്തിലെത്തി. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം സംസ്ഥാനത്തെ 48 സീറ്റുകളില്‍ 20 എണ്ണത്തില്‍ മത്സരിക്കും.
കോണ്‍ഗ്രസ് 18 സീറ്റുകളില്‍ മത്സരിക്കുകയും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി 10 സീറ്റുകളിലും മത്സരിക്കാന്‍ തീരുമാനമായി .രണ്ട് ദിവസത്തിനുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് മഹാവികാസ് അഘാഡി നേതാക്കള്‍ അറിയിച്ചു. നേരത്തെ അഞ്ച് സീറ്റുകള്‍ ആവശ്യപ്പെട്ട പ്രാദേശിക പാര്‍ട്ടിയായ വഞ്ചിത് ബഹുജന്‍ അഘാഡിക്ക് ഉദ്ദവ് താക്കറെയുടെ ശിവസനേ യുബിടിയുടെ സീറ്റില്‍ നിന്ന് രണ്ട് സീറ്റ് നല്‍കാനും തീരുമാനമായിട്ടുണ്ട്. കൂടാതെ സ്വതന്ത്രനായി മല്‍സരിക്കുന്ന കര്‍ഷക നേതാവ് രാജു ഷെട്ടിയെ ശരദ് പവാറിന്റെ എന്‍സിപി പിന്തുണയ്ക്കാനും തീരുമാനിച്ചിട്ടുണ്.രാജ്യത്തിന്റേയും മഹാരാഷ്ട്രയുടേയും സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ആറ് ലോക്‌സഭാ സീറ്റുകളില്‍ നാലിലും ശിവസേന യുബിടിയാണ് മല്‍സരിക്കുക.
നേരത്തെ 39 സീറ്റുകളില്‍ മഹാ വികാസ് അഘാഡിയില്‍ സമവായമായെങ്കിലും മുംബൈ സീറ്റുകളില്‍ കോണ്‍ഗ്രസും ശിവസേനയും ഒരുപോലെ അവകാശ വാദം ഉന്നയിച്ചതോടെ ചര്‍ച്ച നീളുകയായിരുന്നു. മുംബൈയുടെ സൗത്ത് സെന്‍ട്രല്‍ സീറ്റും നോര്‍ത്ത് വെസ്റ്റ് സീറ്റുമാണ് ഇരുകൂട്ടരും വേണമെന്ന് വാദിച്ചത്.
2019ലെ തിരഞ്ഞെടുപ്പില്‍ അവിഭക്ത ശിവസേന 23 സീറ്റുകളില്‍ മത്സരിക്കുകയും മുംബൈ സൗത്ത് സെന്‍ട്രലും നോര്‍ത്ത് വെസ്റ്റും ഉള്‍പ്പെടെ 18 സീറ്റുകളില്‍ വിജയിക്കുകയും ചെയ്തിരുന്നു. അന്ന് എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്നു ശിവസേന. കോണ്‍ഗ്രസ് 25 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ചന്ദ്രപൂരില്‍ വിജയിച്ചു. അവിഭക്ത ശരദ് പവാറിന്റെ എന്‍സിപി 19 സീറ്റുകളില്‍ നിന്ന് മത്സരിച്ച് നാലെണ്ണം നേടിയിരുന്നു.
English Summary:
18 seats for Congress, Consensus on India Front’s seat talks in Maharashtra
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.