21 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 18, 2025
March 13, 2025
March 12, 2025
March 11, 2025
March 4, 2025
March 1, 2025
February 22, 2025
February 15, 2025
February 15, 2025
February 15, 2025

ഐടി മേഖലയിൽ 181പുതിയ കമ്പനികള്‍; 10,400 തൊഴിലവസരങ്ങൾ

Janayugom Webdesk
തിരുവനന്തപുരം
March 18, 2022 9:56 pm

കോവിഡിന് മുന്നില്‍ തളരാതെ കേരളത്തിന്റെ ഐടി വ്യവസായം ഉയരങ്ങളിലേക്ക് കുതിക്കുന്നു. കോവിഡ് കാലത്ത് സംസ്ഥാനത്ത് ഐടി പാർക്കുകളിൽ 181 പുതിയ കമ്പനികൾ പ്രവർത്തനം ആരംഭിക്കുകയും ഇതുവഴി 10,400 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു. തിരുവനന്തപുരം ടെക്നോപാർക്കിൽ 41, കൊച്ചി ഇൻഫോപാർക്കിൽ 100, കോഴിക്കോട് സൈബർപാർക്കിൽ 40 എന്നിങ്ങനെയാണ് പുതിയ കമ്പനികൾ പ്രവർത്തനമാരംഭിച്ചത്. ഇതിലൂടെ ടെക്നോപാർക്കിൽ 1700, ഇൻഫോപാർക്കിൽ 8000, സൈബർപാർക്കിൽ 700 എന്നിങ്ങനെ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.

തിരുവനന്തപുരം ടെക്നോപാർക്കിൽ രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 105 കോടി രൂപയുടെ കിഫ്ബി ധനസഹായത്തോടെ പുതിയ കെട്ടിടം ‘കബനി‘യുടെ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കുകയും 10.33 ഏക്കറിൽ 80 കോടി രൂപ മുതൽമുടക്കിൽ നിർമ്മാണം പൂർത്തിയാക്കി ഡിജിറ്റൽ യൂണിവേഴ്സിറ്റി കാമ്പസ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കൊച്ചി ഇൻഫോപാർക്കിൽ ഒന്നും രണ്ടും പദ്ധതി പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യ വികസനപ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കി വരികയാണ്. ഒന്നാം ഘട്ടത്തിൽ 1.6 ഏക്കർ ഭൂമിയിലേക്ക് ഉപസംരംഭകരെ കണ്ടെത്തുന്നതിനുളള നടപടികൾ പുരോഗമിക്കുന്നു. ഇൻഫോപാർക്ക് കൊച്ചിയിലും തൃശൂരിലെ കൊരട്ടിയിലുമായി 57,250 ചതുരശ്ര അടി പ്ലഗ് ആന്റ് പ്ലേ ഐടി സ്പേസ് നിർമ്മാണം പൂർത്തിയാക്കി.

2022–23 വർഷത്തെ ബജറ്റിൽ ഐടി വികസനത്തിനായി നിരവധി പദ്ധതികൾ പ്രഖ്യാപിക്കുകയും തുകകൾ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. ഐടി ഇടനാഴികളുടെ വിപുലീകരണവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ പുതിയ ഐടി പാർക്ക്, കൊല്ലത്ത് അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഐടി സൗകര്യം, ടെക്നോപാർക്ക് ഫേസ് 111, സാറ്റലൈറ്റ് ഐടി പാർക്കുകൾ എന്നീ പദ്ധതികൾ പ്രഖ്യാപിക്കുകയും സ്ഥലം ഏറ്റെടുക്കുന്നതിനായി കിഫ്ബി ലാൻഡ് അക്വിസിഷൻ പൂളിൽ നിന്ന് 1000 കോടി വകയിരുത്തുകയും ചെയ്തു. കോവിഡ് പ്രതിസന്ധി മറികടക്കാൻ ഐടി പാർക്കുകൾ കേന്ദ്രീകരിച്ച് നടപ്പാക്കിയ വികസനപ്രവർത്തനങ്ങളുടേയും ഇളവുകളുടേയും ഫലമായി സംരംഭകരെ നിലനിർത്താൻ മാത്രമല്ല കൂടുതൽ ആളുകളെ കൊണ്ടുവരാനും സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

ഐടി വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി അടിസ്ഥാന സൗകര്യ വിപുലീകരണത്തിനു പുറമേ ദേശീയ‑അന്തർദ്ദേശീയ ഐടി കമ്പനികളെ സംസ്ഥാനത്തേക്ക് ആകർക്ഷിക്കുന്നതിനാവശ്യമായ മികച്ച മാർക്കറ്റിങ് സംവിധാനങ്ങളും സർക്കാർ രൂപീകരിച്ചു. ഐടി സംരംഭങ്ങളിൽ കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടു വരുന്നതിനാവശ്യമായ നടപടികളും കൈക്കൊണ്ടു. വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ വളർച്ചയിൽ നിർണായകമായ പങ്കു വഹിക്കാൻ സാധിക്കുന്ന ഐടി വ്യവസായത്തിന്റെ വികസനം സാധ്യമാക്കുമെന്ന് ജനങ്ങൾക്ക് നൽകിയ ഉറപ്പുപാലിച്ചാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

eng­lish summary;181 new com­pa­nies in the IT sec­tor; 10,400 job oppertunities

you may also like this video;

YouTube video player

TOP NEWS

March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.