23 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 10, 2025
December 28, 2024
November 28, 2024
November 25, 2024
November 16, 2024
October 13, 2024
September 20, 2024
July 10, 2024
July 3, 2024
June 12, 2024

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 1850.68 കോടി

Janayugom Webdesk
തിരുവനന്തപുരം
November 6, 2023 10:45 pm

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടിന്റെ രണ്ടാം ഗഡുവായി 1850.68 കോടി രൂപ അനുവദിച്ചു. കോർപറേഷനുകള്‍ക്ക് 213.76 കോടിയും മുൻസിപ്പാലിറ്റികള്‍ക്ക് 188.36 കോടിയും ജില്ലാ പഞ്ചായത്തുകള്‍ക്ക് 238.98 കോടിയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 238.98 കോടിയും ഗ്രാമപഞ്ചായത്തുകള്‍ക്ക് 970.59 കോടി രൂപയുമാണ് അനുവദിച്ചത്. 

ആകെ ഈ സാമ്പത്തിക വർഷം 8258 കോടി രൂപയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വികസന ഫണ്ടായി നീക്കിവെച്ചിട്ടുള്ളത്. ഇതിലെ രണ്ടാം ഗഡുവാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് ഏറ്റവും കരുതലോടെയുള്ള സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. കൂടുതൽ മികച്ച പ്രവർത്തനങ്ങള്‍ കാഴ്ചവയ്ക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സർക്കാർ എല്ലാ പിന്തുണയും തുടർന്നും നൽകുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

Eng­lish Summary:1850.68 crore for local self-gov­ern­ment bodies

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.