23 December 2024, Monday
KSFE Galaxy Chits Banner 2

Related news

July 6, 2024
June 19, 2024
June 16, 2024
April 24, 2024
March 18, 2024
November 11, 2023
November 10, 2023
November 9, 2023
October 7, 2023
October 1, 2023

ഹരിയാന വിഷമദ്യ ദുരന്തം: 19 മരണം

Janayugom Webdesk
ചണ്ഡിഗഢ്
November 11, 2023 7:43 pm

ഹരിയാനയിലെ വിഷ മദ്യ ദുരന്തത്തില്‍ മരണം 19 ആയി ഉയര്‍ന്നു. സംഭവത്തില്‍ ഏഴുപേരെ പൊലീസ് അറസ്റ്റുചെയ്തു. മറ്റു പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. യമുനാനഗറിലെ മണ്ഡേബാരി, പജ്ട്ടോ കാ മര്‍ജാ, ഫൂസ്ഗര്‍, സാരൻ എന്നീ ഗ്രാമങ്ങളിലെയും അതിനടുത്തുള്ള അംബാല ജില്ലയിലെയും ആളുകളാണ് മരിച്ചത്. ജില്ലയില്‍ അനധികൃതമായി നിര്‍മ്മിച്ച വിഷമദ്യം കഴിച്ച്‌ ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ട് അതിഥിത്തൊഴിലാളികള്‍ കഴിഞ്ഞദിവസം അംബാലയില്‍ മരിച്ചിരുന്നു.

ഒഴിഞ്ഞുകിടന്ന ഫാക്ടറിയില്‍ നിര്‍മ്മിച്ച 200 പെട്ടി വ്യാജമദ്യവും പൊലീസ് പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ മനോഹര്‍ലാല്‍ ഖട്ടര്‍ സര്‍ക്കാറിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. മുൻപ് നടന്ന സമാന സംഭവങ്ങളില്‍ നിന്ന് ഹരിയാന സര്‍ക്കാര്‍ പാഠം പഠിച്ചില്ലെന്നും അവര്‍ ആരോപിച്ചു.

Eng­lish Sum­ma­ry: 19 Dead After Con­sum­ing Tox­ic Liquor In Haryana
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.