15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 12, 2024
November 11, 2024
November 11, 2024
November 9, 2024
November 9, 2024
November 8, 2024
November 5, 2024
November 3, 2024
November 1, 2024

ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 19 പേര്‍ക്ക് പരിക്കേറ്റു

Janayugom Webdesk
നെടുങ്കണ്ടം
November 13, 2022 4:04 pm

ഇടുക്കിയിലെ വാഴവരയില്‍ കെഎസ്ആര്‍ടിസിയും ടൂറിസ്റ്റ് ബസും കുട്ടിയിടിച്ച് 19 പേര്‍ക്കേറ്റു. കട്ടപ്പനയില്‍ നിന്ന് വൈക്കത്തിന് പോകുകയായിരുന്ന കെഎസ്ആര്‍ടിസിയും കാസര്‍കോട് നിന്ന് വിനോദ സഞ്ചാരികളുമായി എത്തിയ ടൂറിസ്റ്റ് ബസുമാണ് ഇന്നലെ ഉച്ചയോടെ വാഴവരയില്‍വച്ച് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസിലെ 11 യാത്രകാര്‍ക്കും ടൂറിസ്റ്റ് ബസിലെ എട്ടു പേര്‍ക്കും പരിക്കേറ്റു.

കെഎസ്ആര്‍ടി ബസിലെ ഡ്രൈവര്‍ വൈക്കം കുടവെച്ചൂര്‍ സ്വദേശി അനില്‍ നിവാസില്‍ സുനില്‍ കുമാര്‍( 51), യാത്രക്കാരായ കൊല്ലം ഗോവിന്ദമംഗലം, ശാന്തിതീരം സുരേഷ് കുമാര്‍ (49), വെള്ളയുംകുടി കോലത്തു കൊച്ചുറാണി (24), കഞ്ഞിക്കുഴി കുഴിപ്പാലയില്‍, ജെയിംസ് (60) ഭാര്യ മോളി ജെയിംസ് (53), മേരികുളം, പാലക്കല്‍, അനുപ്രിയ (29), തൊടുപുഴ, പുളിക്കല്‍, മഞ്ഞു (34), മണിയാറംകൂടി കപ്പക്കാട്ടില്‍ ശാന്തമ്മ (63), പുറ്റടി,രാജകണ്ടം, കലമ്പുകാട്ടു, അലക്‌സ്. കെ. പീറ്റര്‍, ഭാര്യ സൗമ്യ (35), ടൂറിസ്റ്റ് ബസിലെ യാത്രക്കാരായ കാസര്‍കോട്, കുറ്റിക്കോല്‍, ജെരൂവീട്ടില്‍, രജിത (40) മകന്‍ സൂര്യ നാരായണന്‍ (10),കുറ്റിക്കോല്‍ പനയംകണ്ടത്തു ശ്രീരാജ് (30), കുറ്റിക്കോല്‍ സ്മിത ഹൗസില്‍ സുകുമാരന്‍ (55), സതീദേവി (49), കുറ്റിക്കോല്‍, തെരുവത്തു, അംബിക(49), കുറ്റിക്കോല്‍, സിറ്റി ഹൗസില്‍ ഷാബിത (36), കാസര്‍ഗോഡ്, കുറ്റിക്കോല്‍, സ്വദേശി ബൈജു (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Eng­lish Sum­ma­ry: 19 peo­ple were injured in a col­li­sion between a KSRTC bus and a tourist bus in Idukki

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.