
പത്തനംതിട്ടയില്‍ അച്ഛന് കരള്‍ പകര്‍ത്തു നല്‍കി മകള്‍ മാതൃക. കൊടുമൺ പ്രദീപ് ഭവനത്തിൽ 47കാരൻ പ്രദീപ് ജി കുറുപ്പ് കരൾരോഗബാധിതനായി അഞ്ചുവർഷമായി ചികിത്സയിലായിരുന്നു. വീട്ടമ്മയായ ഭാര്യ സിനിയും വിദ്യാർഥികളായ മക്കൾ അരുണും അമൃതയും അടങ്ങുന്ന കുടുംബത്തിന്റെ നെടുംതൂണായിരുന്നു പ്രദീപ്. ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ഇദ്ദേഹം ജോലിചെയ്തിരുന്നത്. രോഗിയായതോടെ ജോലി നിർത്തേണ്ടിവന്നു. മക്കളുടെ പഠനം നിലച്ചു.
പ്രദീപിന്റെ ചികിത്സയ്ക്കുപോലും പണം കണ്ടെത്താൻ കഴിയാതെയായി. കരൾ മാറ്റിവെച്ചില്ലെങ്കിൽ പ്രദീപിന്റെ ജീവന് ആപത്താണെന്ന് ഡോക്ടർമാർ പറഞ്ഞു. ആര് കരൾ നൽകുമെന്നായപ്പോൾ, 19 കാരി മകൾ അമൃത സ്വയം അത് നൽകാൻ മുന്നോട്ടുവരുകയായിരുന്നു. കരൾ മാറ്റിവെക്കുന്നതിന് പണം സ്വരൂപിക്കാനും ഏറെ ബുദ്ധിമുട്ടി. നാട്ടുകാരുടെ സഹായം തേടി. കുറച്ചുതുക കിട്ടി. അമർഷാൻ എന്ന സന്നദ്ധസംഘടനയും സഹായത്തിനെത്തി. അവരുടെ ഇടപെടലിൽ തുക സ്വരൂപിക്കാനായി. വെള്ളിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ, അമൃതയുടെ കരളിന്റെ ഒരുഭാഗം സ്‌നേഹനിധിയായ അച്ഛന് നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.