26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 29, 2024
November 5, 2024
November 3, 2024
October 24, 2024
October 11, 2024
October 11, 2024
September 9, 2024
May 7, 2023
May 2, 2023
April 11, 2023

കൊല്ലത്ത് 19 കാരി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മ രിച്ചു

Janayugom Webdesk
കൊല്ലം
December 27, 2022 9:32 am

കൊല്ലത്ത് പത്തൊമ്പതുവയസുകാരിയെ ഭര്‍തൃഗൃഹത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്മിളിലാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വട്ടത്താമര മണ്ണൂർ വിളാകത്ത് വീട്ടിൽ റാസിഫിന്റെ ഭാര്യ ജന്നത്തിനെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കല്ലംമ്പലം സ്വദേശിനിയാണ് ജന്നത്ത്.വിവാഹം കഴിഞ്ഞിട്ട് അഞ്ചുമാസമേ ആയിട്ടുള്ള. രണ്ടു മാസമായി റാസിഫ് വിദേശത്താണ്. 

വീട്ടുകാര്‍ കഴിഞ്ഞദിവസം രാത്രി രണ്ടു മണിയോടെ ഭാര്യയെ ഫോണിൽ വിളിച്ചെങ്കിലും ജന്നത്ത് ഫോണെടുത്തില്ലെന്ന് റാസിഫ് പറയുന്നു. തുടർന്ന് റാസിഫ് ഉമ്മയെ വിളിച്ച് ജന്നത്ത് ഫോണെടുക്കുന്നില്ല എന്ന് പറഞ്ഞു. എന്നാൽ ഇവർ എത്തി വിളിച്ചിട്ടും മുറിതുറക്കുകയോ ജന്നത്ത് വിളികേൾക്കുകയോ ചെയ്തിരുന്നില്ല. 

പിന്നാലെ ജനല്‍പാളി പൊളിചച്ചു നോക്കുമ്പോളാണ് ജന്നത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.തുടർന്ന് കടയ്ക്കൽ പോലീസിൽ വിവരം അറിയിച്ചു. സംഭവം അറിഞ്ഞ് കൊട്ടാരക്കര ഡിവൈഎസ്പി ജിഡി വിജയകുമാർ ഉൾപ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ആർഡിഒയുടെ മേൽനോട്ടത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും. 

Eng­lish Sum­ma­ry: 19-year-old girl hanged her­self in her hus­band’s house in Kollam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.