30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 20, 2025
February 22, 2025
January 19, 2025
November 8, 2024
October 18, 2024
October 18, 2024
September 27, 2024
September 25, 2024
September 18, 2024
September 17, 2024

പുന്നപ്പുഴയിലെ ദുരന്താവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ 195.55 കോടിയുടെ അനുമതി

Janayugom Webdesk
കല്‍പറ്റ
March 20, 2025 8:36 am

മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ പുന്നപ്പുഴയില്‍ അടിഞ്ഞ ദുരന്താവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ 195.55 കോടിയുടെ പ്രവൃത്തികള്‍ക്ക് അനുമതി. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിലൂടെ നദിയുടെ ഒഴുക്ക് ശരിയായ രീതിയിലാക്കുക, നദീ തീരത്തേക്കുള്ള ഒഴുക്ക് നിയന്ത്രിക്കല്‍, നദിയുടെ പുനരുജ്ജീവനം, തീരത്തെ മണ്ണൊലിപ്പില്‍ നിന്നും സംരക്ഷിക്കല്‍, നദീ തീരം സംരക്ഷണം എന്നിവയാണ് ലക്ഷ്യമാക്കുന്നത്. ദുരന്തത്തില്‍ 5.7 ദശലക്ഷം ക്യുബിക് മീറ്റര്‍ അവശിഷ്ടങ്ങളാണ് പുന്നപ്പുഴയാറില്‍ അടിഞ്ഞത്. ഇതാണ് പുഴ ഗതിമാറി എട്ട് കിലോമീറ്ററോളം ഒഴുകാനിടയാക്കിയത്. മണ്ണൊലിപ്പ് മൂലമുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ ഒഴിവാക്കല്‍, വാസസ്ഥലങ്ങള്‍, കാര്‍ഷിക വിളകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ സുരക്ഷ ഉറപ്പാക്കല്‍, നദിയുടെ ഗതി മാറ്റം തടയാന്‍ സാങ്കേതിക പരിശോധനകള്‍, വെള്ളത്തിന്റെ സഞ്ചാരം ഒരേ ദിശയിലേക്ക് പരിമിതപ്പെടുത്തല്‍, നദീതടത്തില്‍ നിന്നും ഭൂമി വീണ്ടെടുക്കല്‍ എന്നിവ പദ്ധതി ലക്ഷ്യമാക്കുന്നുണ്ട്. 

ജലസേചന വകുപ്പാണ് പദ്ധതി നിര്‍വഹിക്കുക. അതി തീവ്ര ദുരന്തങ്ങള്‍ നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന സാസ്‌കി ഫണ്ടില്‍ നിന്നും 65 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ദുരന്ത നിവാരണ വിഭാഗത്തില്‍ നിന്നായി ബാക്കി തുക ദുരന്താവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ വിനിയോഗിക്കും.

ദുരന്ത ബാധിതരായ വിദ്യാര്‍ഥികള്‍ക്ക് 250 ലാപ്‌ടോപ്പുകള്‍

മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിത പ്രദേശത്തെ സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് 250 ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. ചൂരല്‍മല സ്‌പെഷല്‍ സെല്‍, കുടുംബശ്രീ മിഷന്റെ മൈക്രോ പ്ലാനിലൂടെ ലഭിച്ച അപേക്ഷ പ്രകാരം മൂന്നുവര്‍ഷം വാറന്റിയുള്ള 42,810 രൂപ വിലയുള്ള 250 ലാപ്ടോപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സിഎസ് ആര്‍ഫണ്ടില്‍ നിന്നും 1.7 കോടി രൂപ പദ്ധതിക്കായി വകയിരുത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.