
ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനങ്ങളിൽ ഇന്ത്യയിൽ ഇറക്കുമതി ചെയ്തത് 198എണ്ണമാണെന്ന കസ്റ്റംസ് കണ്ടെത്തൽ. ഇതിൽ 20ഓളം വാഹനങ്ങള്‍ കേരളത്തിൽ നിന്നും പിടിച്ചെടുത്തു. 30–40 വാഹനങ്ങള്‍ വിറ്റെന്നും കണ്ടെത്തിയിട്ടുണ്ട്. നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും മമ്മൂട്ടിയുടെയുമടക്കമുള്ള വീടുകളിൽ കസ്റ്റംസ് പരിശോധന നടത്തി. ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനം ഇറക്കുമതി തീരുവ നൽകാതെ വാങ്ങി എന്ന പരാതിയിലാണ് ‘ഓപറേഷൻ നുംഖൂർ’ എന്ന പേരിൽ പരിശോധന നടത്തുന്നത്.
വാഹന ഡീലര്‍മാരിൽ നിന്ന് അടക്കം ലഭിച്ച കണക്കുകളിലാണ് 198 വാഹനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന വിവരം ലഭിച്ചത്. മുഴുവൻ വാഹനങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് കസ്റ്റംസ് നീക്കം. പരിശോധന തുടരുന്നതിനിടെ സംസ്ഥാനത്ത് നിന്ന് 20ഓളം ആഡംബര എസ്‍യുവി വാഹനങ്ങള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ രണ്ട് വീട്ടിലും പരിശോധന നടത്തി. ലാൻഡ് റോവറിന്റെ 2010 മോഡൽ ഡിഫെൻഡർ ദുൽഖർ സൽമാൻ വാങ്ങിയെന്ന് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ കൂടി സഹകരണത്തോടെയാണ് ദുൽഖര്‍ സല്‍മാന്റെ കൊച്ചിയിലെ വീട്ടില്‍ പരിശോധന നടത്തുന്നത്. ദുൽഖർ സൽമാന്റെ രണ്ട് കാറുകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ദുല്‍ഖറിന് കസ്റ്റംസ് സമന്‍സ് നല്‍കി.
സിനിമ താരങ്ങൾക്ക് പുറമെ, വ്യവസായ പ്രമുഖരുടെ വീടുകളിലും കാർ ഡീലർമാരുടെ ഷോറൂമുകളിലും പരിശോധന നടക്കുകയാണ്. ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ചത് അടക്കമുള്ള എസ്‍യുവികളാണ് ഇറക്കുമതി നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചത്. ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ്, യുപി തുടങ്ങിയ ഇടങ്ങളിൽ എത്തിച്ച് വ്യാജ രജിസ്ട്രേഷൻ ഉണ്ടാക്കും. പിന്നീട് രാജ്യത്തെ പല ഭാഗങ്ങളിലേക്കും എത്തിച്ച് റി രജിസ്റ്റർ ചെയ്യും. ഈ വാഹനങ്ങളാണ് സിനിമ താരങ്ങളും വ്യവസായികളും വാങ്ങിക്കൂട്ടിയത്. റവന്യു ഇന്റലിജൻസും കസ്റ്റംസും ഏറെ കാലമായി നടത്തിയ രഹസ്യ വിവരശേഖരണത്തിന് ഒടുവിലാണ് ഇന്നത്തെ റെയ്ഡ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.