28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 28, 2024
September 6, 2024
September 2, 2024
August 30, 2024
August 21, 2024
January 25, 2024
January 24, 2024
November 22, 2023
October 30, 2023
September 20, 2023

പൂജാ ബംബറിന്റെ ഒന്നും രണ്ടും സമ്മാനങ്ങള്‍ ദമ്പതികൾ വിറ്റ ടിക്കറ്റിന്

കെ വി പത്മേഷ്
കാസർകോട്
November 22, 2023 9:21 pm

പൂജാ ബംബർ ഒന്നും രണ്ടും സമ്മാനങ്ങൾ അടിച്ചവരെ കണ്ടെത്താനായില്ലെങ്കിലും രണ്ട് സമ്മാനങ്ങൾ അടങ്ങിയ ടിക്കറ്റ് വിറ്റ ദമ്പതികൾ കോടിപതിയായി. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം ഹൊസങ്കടി മൊറത്തണയിലെ കളരിപ്പറമ്പിൽ ജോജോ ജോസഫും (57) ഭാര്യ മേരിക്കുട്ടി(56)യുമാണ് പൂജാ ബംബറിലൂടെ കോടിപതികളായത്. മേരിക്കുട്ടിയുടെ പേരിലുള്ള ഏജൻസി വിറ്റ ജെസി 253199 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടിയുടെ സമ്മാനം അടിച്ചത്. സമ്മാനം അടിച്ചവനെ തിരക്കുന്നതിനിടെയാണ് ജോജോയുടെ പേരിലുള്ള മറ്റൊരുഏജൻസി വിറ്റ ടിക്കറ്റിന് രണ്ടാംസമ്മാനമായ ഒരു കോടി രൂപ അടിച്ചതായി വിവരം ലഭിക്കുന്നത്. രണ്ടു സമ്മാനജേതാക്കളെയും കണ്ടെത്താനായിട്ടില്ല. 

സമ്മാനത്തുകയുടെ പത്തു ശതമാനം കമ്മീഷനാണ് ഇവർക്ക് ലഭിക്കുക. ഇതുപ്രകാരം 1.30 കോടി രൂപ ഇവർക്കു കിട്ടും. മഞ്ചേശ്വരത്താണ് താമസമെങ്കിലും ടിക്കറ്റ് വിൽപന പ്രധാനമായും കണ്ണൂരിലെ മലയോരമേഖലയിലാണ് നടക്കുന്നത്. തന്റെ നാനോ കാറിലാണ് ജോജോയുടെ ടിക്കറ്റ് വിൽപന. രാവിലെ ഏഴോടെ ടിക്കറ്റുമായി വീട്ടിൽ നിന്നിറങ്ങും. ചെറുപുഴ, പയ്യന്നൂർ മേഖലകളിലാണ് പ്രധാനമായും വിൽപന. കൂടാതെ എറണാകുളത്തേക്കും ടിക്കറ്റ് കൊടുത്തയക്കാറുണ്ട്. ഹൊസങ്കടി മജീർപള്ളയിൽ ചെറിയൊരു ലോട്ടറി സ്റ്റാൾ ഉണ്ട്. പ്രധാനമായും കർണാടക സ്വദേശികളാണ് ഇവിടെ നിന്നും ടിക്കറ്റ് എടുക്കാറുള്ളത്. അതുകൊണ്ട് തന്നെ ഭാഗ്യവാനെ കണ്ടെത്താൻ ആയിട്ടില്ല. 

ആലക്കോട് മണക്കടവ് സ്വദേശിയായ ജോജോ 13 വർഷം മുമ്പാണ് കർണാടക അതിർത്തിമേഖലയായ ഹൊസങ്കടിയിലേക്ക് കുടിയേറുന്നത്. കൃഷി പണിക്കിടെ ജോജോയുടെ കാലിന് രണ്ടുതവണ പരിക്കേറ്റതോടെ നടക്കാന്‍ ബുദ്ധിമുട്ടായി. അങ്ങനെയാണ് അഞ്ചു വർഷം മുമ്പ് ലോട്ടറി കച്ചവടത്തിന് ഇറങ്ങുന്നത്. ഭാര്യ മേരിക്കുട്ടി ചെറുപുഴ പ്രാപ്പൊയിൽ പുതിയിടത്ത് കുടുംബാംഗമാണ്. അവിടെയാണ് കൂടുതൽ ബന്ധങ്ങൾ. അതിനാൽ തന്നെ പ്രധാന കച്ചവടമേഖലയും അതായി. ഇതിനുമുമ്പ് മൂന്നുലക്ഷവും രണ്ടുലക്ഷവുമൊക്കെ ഇതിനു മുമ്പ് സമ്മാനമടിച്ചെങ്കിലും ഇത്രയും വലിയ സമ്മാനം ആദ്യമായാണ് അടിക്കുന്നത്. ഇത്തവണ പൂജാ ബംബറിന്റെ 25,000 ടിക്കറ്റുകൾ വിവിധ ജില്ലകളിലെ ലോട്ടറി ഓഫീസിൽ നിന്ന് എടുത്ത് വിൽപന നടത്തിയിട്ടുണ്ട്.

മൂത്തമകൻ ആബേലും ഭാര്യ നീതുവും സോഫ്റ്റ് വെയർ എൻജിനിയർമാരാണ്. മകൾ ആൽഫി ബിഎസ്‍സി നഴ്സിംഗ് പഠനം പൂർത്തിയാക്കി കോഴിക്കോട് ഒഇടി പഠനം നടത്തുന്നു. മകൻ അരുൺ കമ്പ്യൂട്ടർ സയൻസിൽ ബിരുദപഠനം പൂർത്തിയാക്കി. ”സ്വന്തം വീട് ഇപ്പോൾ താമസയോഗ്യമല്ല. അതിനാൽ മകന്റെ വീട്ടിലാണ് താമസിക്കുന്നത്. സ്വന്തമായൊരു വീട് സ്വപ്നമാണ്. പിന്നെ മക്കളുടെ പഠനം. ഇത്രയൊക്കെയാണ് ദമ്പത്തികളുടെ ആഗ്രഹം. 

Eng­lish Summary:1st and 2nd prizes of Poo­ja Bam­ber for the tick­ets sold by the couple
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.