കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കരാട്ടെ ബ്ലാക്ക് ബെൽറ്റും ഫസ്റ്റ് ഡാൻ സർട്ടിഫിക്കറ്റും കരസ്ഥമാക്കി കാശിക്കുട്ടി എന്ന കാശിനന്ദ. നാലാം വയസ്സില്‍ കരാട്ടെ പഠനം ആരംഭിച്ച കാശി രണ്ടു വര്‍ഷത്തെ ചിട്ടയായ പരിശീലനത്തിലൂടെ ബ്ലാക്ക് ബെല്‍റ്റ് നേടിയത്. ഹരിപ്പാട് സെന്‍ ചിന്‍ കരാട്ടെ അക്കാഡമി എന്ന സ്ഥാപനത്തിലെ വിജേഷ്, ദേവി വിജേഷ്, അനൂപ് എന്നിവരായിരുന്നു പരിശീലകര്‍.
എടത്വ ഗ്രാമപഞ്ചായത്ത് മുന്‍ അസിസ്റ്റന്റ് സെക്രട്ടറിയും നിലവില്‍ പാലക്കാട് തൃക്കട്ടേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായ പി കെ പത്മകുമാറിന്റേയും, പാലക്കാട് പേരൂര്‍ ഹെല്‍ത്ത് സെന്ററിലെ നഴ്‌സായ എസ് കവിതാഭായിയുടേയും മകളായ കാശിനന്ദ മുളഞ്ഞൂര്‍ എസ് പി എംഎല്‍പി എസ്സിലെ ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. നവമാധ്യമങ്ങളിലൂടെ റീല്‍സും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുള്ള കാശിനന്ദ മാതാപിതാക്കളുടെ ജോലി സൗകര്യാര്‍ത്ഥം പാലക്കാട് ഒറ്റപ്പാലത്താണ് ഇപ്പോള്‍ താമസിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.