വൈകിയെത്തുന്ന നീതി നീതിനിഷേധമാണെന്ന് ഉദ്‌ഘോഷിക്കുമ്പോഴും കേരള ഹൈക്കോടതിയിൽ തീർപ്പ് കൽപ്പിക്കാതെ കിടക്കുന്നത് 2,54,443 കേസുകൾ. ജില്ലാ കോടതികളിലാകട്ടെ 18 ലക്ഷവും. അതേസമയം, കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നുവെന്ന പരാതിക്കിടെ കഴിഞ്ഞ വർഷം ഹൈക്കോടതിയിലെത്തിയ കേസുകളിൽ 88 ശതമാനവും തീർപ്പാക്കി.
2023 ഡിസംബർ 22 വരെയുള്ള കണക്കുകൾ പ്രകാരം 98,985 കേസുകളാണ് പരിഗണനക്കെത്തിയത്. ഇതിൽ 86,700 കേസുകൾ തീർപ്പാക്കി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഏറ്റവുമധികം കേസുകൾ തീർപ്പാക്കിയത്. 9360 കേസുകൾ. 6160 കേസുകൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തീർപ്പാക്കി. 2022ൽ 92,030 ഹർജികൾ സമർപ്പിച്ചതിൽ 78,280 എണ്ണം തീർപ്പാക്കി. 85.06 ശതമാനമായിരുന്നു തീർപ്പാക്കൽ നിരക്ക്. 2021ൽ 80.30 ശതമാനം കേസുകളാണ് തീർപ്പാക്കിയത്.
കേരള ഹൈക്കോടതിയിൽ കെട്ടിക്കിടക്കുന്ന 2.54 ലക്ഷം കേസുകളിൽ 15 കേസുകൾക്ക് 30 വർഷത്തിലേറെ പഴക്കമുണ്ട്. ജില്ലാ കോടതികളിൽ കെട്ടിക്കിടക്കുന്ന 18 ലക്ഷം കേസുകളിൽ 129 എണ്ണം 30 വർഷത്തിലേറെ പഴക്കമുള്ളവയാണ്.
English Summary: 2.54 lakh cases are stuck in red tape; 18 lakhs in district courts
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.