ഇന്ത്യയില്‍ ഇന്നലെ 2,68,833 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 402 കോവിഡ് മരണം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 4,85,782 ആയി ഉയര്‍ന്നു. പോസിറ്റിവിറ്റി നിരക്ക് 14.7 നിന്ന് 16.66 ശതമാനമായി വര്‍ധിച്ചു. 6041 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
മുംബൈയില്‍ പോസിറ്റിവിറ്റി നിരക്കില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 5.8 ശതമാനം കുറവ് രേഖപ്പെടുത്തി. 19.54 ശതമാനമാണ് ഇന്നലത്തെ പോസിറ്റിവിറ്റി നിരക്ക്. മുംബൈയില്‍ 10,661 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഡല്‍ഹിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലായിരുന്നു. 30.64 ശതമാനം പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തി. 20,718 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 30 മരണം കൂടി സ്ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25,335 ആയി ഉയര്‍ന്നു.
English Summary: 2.68 lakh people in the country
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.