
20 ലക്ഷം രൂപയുടെ സ്വർണനിക്ഷേപ തട്ടിപ്പിൽ രണ്ട് മുതിർന്ന ബിജെപി നേതാക്കൾക്കെതിരെ കേസ്. ബിജെപി തെലങ്കാന സംസ്ഥാന എക്സിക്യൂടീവ് കമ്മിറ്റി അംഗം കൊസംപുടി രവീന്ദ്ര, ബിജെപി ഖമ്മം ജില്ലാ അധ്യക്ഷൻ നെല്ലുരു കോട്ടേശ്വര റാവു എന്നിവർക്കെതിരെയാണ് കേസ്. നിക്ഷേപകന്റെ പരാതിയിലാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ഉയർന്ന റിട്ടേൺ ഉറപ്പ് നൽകുന്ന കമ്പനിയാണെന്ന് വിശ്വസിപ്പിച്ച് പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു എന്നതാണ് ഇരുവര്‍ക്കുമെതിരായ പരാതി. തൊഴിൽരഹിതരായവർ തൊട്ട് വീട്ടമ്മമാരെ വരെ സ്ഥാപനം ലക്ഷ്യമിട്ടിരുന്നു. ഇവരെല്ലാം 5000 മുതൽ 50,000 വരെയാണ് ഓരോ ദിവസവും നിക്ഷേപിച്ചത്.
തട്ടിപ്പ് നടത്തിയ സിരി ഗോൾഡ് മെർച്ചന്റ്സ് എന്ന സ്ഥാപനത്തിൽ നിക്ഷേപം നടത്താൻ ജനങ്ങളെ ഇരുവരും ചേർന്ന് പ്രേരിപ്പിച്ചു എന്നതാണ് കേസിന് ആധാരം.
15,000 രൂപ മുതൽ ഉയർന്ന തുക വരെ ഇത്തരത്തിൽ സ്ഥാപനം തട്ടിയെടുത്തു. സ്വർണനിക്ഷേപം സുരക്ഷിതമാണ് എന്ന് സ്ഥാപിക്കുന്ന തരത്തിൽ നിരവധി പരസ്യങ്ങളാണ് കമ്പനി നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.